India

അരിക്കൊമ്പനെ ഇന്ന് വനത്തിൽ വിടില്ല !! തീരുമാനം മദ്രാസ് ഹൈക്കോടതിയിൽ വന്ന ഹർജിയുടെ പശ്ചാത്തലത്തിൽ

കമ്പം : വീണ്ടും ജനവാസമേഖലയിലിറങ്ങിയതിനെത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെ, ഇന്ന് തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. അരിക്കൊമ്പനെ പിടികൂടിയ തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ.

ചിന്നക്കനാലിൽ വ്യാപക നാശനഷ്ടങ്ങൾ വരുത്തിയ ഒറ്റയാൻ അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മിഷൻ അരിക്കൊമ്പൻ എന്ന ദൗത്യത്തിലൂടെ മയക്കുവെടി വെച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് തുറന്നുവിട്ടത്. ആനയുടെ നീക്കം നിരീക്ഷിക്കുന്നതിനായി റേഡിയോ കോളർ ധരിപ്പിച്ചാണ് തുറന്ന് വിട്ടത്. പിന്നാലെ അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. ഇതിനെത്തുടർന്ന് ഇവിടെ വിനോദസഞ്ചാരികൾക്കും വിലക്ക് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ അവിടെയും പരിഭ്രാന്തി സൃഷ്ടിച്ചു. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ആന വനത്തിലേക്ക് പിൻവാങ്ങിയതിനാൽ മയക്കുവെടി വയ്ക്കാനായില്ല. എന്നാൽ ആന ഇനി ജനവാസമേഖലയിലിറങ്ങിയാൽ അപ്പോൾതന്നെ മയക്കുവെടിവയ്ക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

പൂശാനംപെട്ടിക്കു സമീപം കാടുവിട്ട് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ ഇന്നലെ അർധരാത്രി 12.30 ഓടെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു

Anandhu Ajitha

Recent Posts

നമ്മൾ എങ്ങോട്ടാ പോകുന്നേ…? ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ ഓട്ടോഡ്രൈവർ വീട്ടിലെത്തിച്ചു; പ്രയാണം ആരംഭിച്ചത് ഇങ്ങനെ!!

ആമ്പല്ലൂർ: കാർട്ടൂൺ ചാനലിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കരികിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് നാടുചുറ്റാനായി…

30 mins ago

പാർലമെന്റിൽ വ്യാജരേഖകൾ ഉപയോഗിച്ച് നുഴഞ്ഞു കയറ്റശ്രമം! മൂന്നുപേരെ പിടികൂടി സുരക്ഷാ സേന; പ്രതികളുടെ ഉദ്ദേശ്യമെന്തെന്നകാര്യത്തിൽ അന്വേഷണം

ദില്ലി: പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കടക്കാൻ മൂന്നംഗ സംഘത്തിന്റെ ശ്രമം. പാർലമെന്റിന് പുറത്ത് ജോലി ചെയ്യുന്ന മൂന്ന് തൊഴിലാളികളെയാണ് സുരക്ഷാ…

1 hour ago

ഷാഫി പറമ്പിലിന്റെ വിജയാഹ്ളാദ റോഡ് ഷോയിൽ വനിതകൾ പങ്കെടുത്ത് നൃത്തം ചെയ്യരുത്; റോഡരികിൽ നിന്ന് അഭിവാദ്യം അർപ്പിച്ചാൽ മതി; മുസ്ലിം ലീഗ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

വടകര: ഷാഫി പറമ്പിലിന്റെ വിജയത്തിൽ വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ നടത്തുന്ന റോഡ് ഷോയിൽ പങ്കെടുത്ത് ആനന്ദ നൃത്തം ചെയ്യരുതെന്ന് വനിതാ ലീഗ്…

1 hour ago

ആർ എസ്സ് എസ്സ് പ്രവർത്തകൻ സഞ്ജിത്ത്‌ വധക്കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ; മൂന്നുവർഷം ഒളിവിൽ കഴിഞ്ഞ ഷെയ്ഖ് ഷാഹുൽ ഹമീദ് പിടിയിലായത് പൊള്ളാച്ചിയിൽ നിന്ന്

പാലക്കാട്: ആർ എസ്സ് എസ്സ് പ്രവർത്തകൻ സഞ്ജിത്ത്‌ വധക്കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ. ഇരുപത്തി രണ്ടാം…

2 hours ago