അർജുൻ, അർജുൻ ഓടിച്ചിരുന്ന ട്രക്ക്
ബംഗളൂരു: കണ്ണൂരിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില് കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അര്ജുനായുള്ള തെരച്ചിലില് അനിശ്ചിതത്വം. പുഴയുടെ അടിത്തട്ടിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്ന ഡ്രഡ്ജര് ഗോവയിൽ നിന്ന് എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഇതിന് ഒരാഴ്ചയോളം സമയമെടുക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഡ്രഡ്ജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില് അവ്യക്തത നിലനില്ക്കുകയാണ്.
ദൗത്യം ഇനിയും മുന്നോട്ട് പോകണമോ എന്ന കാര്യത്തില് തീരുമാനം എടുക്കാന് കര്ണാടക സര്ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേര്ന്ന ഉന്നതതല യോഗത്തിലാണ് വിഷയം സംസ്ഥാന സര്ക്കാരിന് കൈമാറാന് തീരുമാനമായത്. ഡ്രഡ്ജറിന്റെ ചെലവ് കണക്കുകള് വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കലക്ടര് കര്ണാടക പ്രിന്സിപ്പല് സെക്രട്ടറിക്ക് കത്ത് കൈമാറും. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രജര് എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്. അതേസമയം ഒഴുക്ക് ശക്തമായതോടെ ഗംഗാവലി പുഴയിലെ തെരച്ചില് താല്ക്കാലികമായി നിര്ത്തി വച്ചിരിക്കുകയാണ്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…