Arjun Tendulkar bowled brilliantly for Goa against Hyderabad in the Mushtaq Ali Trophy T20 tournament.
ജയ്പൂര്‍: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഹൈദരാബാദിനെതിരെ ഗോവക്കായി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഹൈദരാബാദിനെതിരെ നാലോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി അര്‍ജ്ജുന്‍ നാലു വിക്കറ്റെടുത്തു. അര്‍ജ്ജുന്‍ മിന്നിയെങ്കിലും മത്സരത്തില്‍ ഗോവക്ക് ജയിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് തിലക് വര്‍മയുടെയും തന്‍മയ് അഗര്‍വാളിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു.തിലക് വര്‍മ 46 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ തന്‍മയ് 41 പന്തില്‍ 55 റണ്‍സെടുത്തു. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവ 18.5 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ടായി. ബൗളിംഗില്‍ തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ രണ്ട് റണ്‍സെടുത്ത് അര്‍ജ്ജുന്‍ നിരാശപ്പെടുത്തി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…