കൊളംബോ: രണ്ടാംനിര ടീമിനെ അയച്ച് ബിസിസിഐ ശ്രീലങ്കയെ അപമാനിച്ചുവെന്ന ആരോപണവുമായി മുൻ നായകൻ അർജുന രണതുംഗ രംഗത്ത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോര്ഡിനെതിരെയും അദ്ദേഹം സംസാരിച്ചു . ഇന്ത്യ അയച്ച രണ്ടാംനിര ടീമിനെതിരേ കളിക്കാൻ സമ്മതിക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് നിശ്ചയിച്ചിരിക്കുന്നത്.
2020-ൽ കോവിഡ് പ്രതിസന്ധി മൂലം മാറ്റിവച്ച പരമ്പരയാണിത്. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി വിരാട് കോഹ്ലിയും സംഘവും നിലവിൽ ഇംഗ്ലണ്ടിലാണ്. അതിനാലാണ് യുവനിരയെ ബിസിസിഐ ലങ്കയിലേക്ക് അയച്ചത്.
ശിഖർ ധവാൻ നയിക്കുന്ന ടീമിന്റെ ഉപനായകൻ ഭുവനേശ്വർ കുമാറാണ്. ദേവദത്ത് പടിക്കൽ, സഞ്ജു സാംസണ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, പാണ്ഡ്യ സഹോദരന്മാർ തുടങ്ങിയവരെല്ലാം ടീമിലുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാഡമി ഡയറക്ടർ രാഹുൽ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ.
നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ലങ്കൻ ടീം തുടർ തോൽവിയിൽ പ്രതിസന്ധിയിലാണ്. മൂന്ന് മത്സര ട്വന്റി-20 പരമ്പരയിൽ സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങിയ ലങ്കൻ ടീം ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റു. ഇതിനിടെയാണ് രണതുംഗയുടെ വിമർശനം. ലങ്കയെ ലോകകപ്പ് വിജയത്തിലെത്തിച്ച താരമാണ് മുൻ നായകനായ രണതുംഗ.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…