India

ഭീകരരുമായുള്ള ഏറ്റുമുട്ടൽ സൈന്യത്തിന്റെ നായയായ സൂമിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ ചികിത്സയിൽ, പ്രാർത്ഥനകളോടെ ഇന്ത്യൻ ആർമി

കശ്മീർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടയിൽ ഇന്ത്യൻ സൈന്യത്തിന്റെ നായയായ സൂമിന് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ ആർമി വെറ്ററിനറി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ് സൂം. ഓപ്പറേഷൻ തങ്പവാസ് കോംബാറ്റ് ടീമിന്റെ ഭാഗമായിരുന്നു സൂം. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ സൈന്യം ഭീകരർക്കായി നടത്തിയ തിരച്ചിലിനിടയിലായിരുന്നു സൂമിന് പരിക്കേറ്റത്.

ആർമി ചിനാർ കോർപ്‌സാണ് സൂമിന് പരിക്കേറ്റ വിവരം പുറത്ത് വിട്ടത്. സൂം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അവർ ട്വീറ്റ് ചെയ്തു. ‘ഭീകരരെ നേരിടാനുള്ള ഓപ്പറേഷനിടെയാണ് സൂമിന് ഗുരുതരമായി പരിക്കേറ്റത്. അവർ ആർമിയുടെ വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ്. സൂം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നാണ് പ്രാർത്ഥിക്കുന്നതെന്നും’ ട്വിറ്ററിൽ കുറിച്ചു.

അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിലുള്ള തങ്പവ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇന്നലെ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. മേഖലയിൽ ഒരു ഭീകരൻ കൂടി ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് സൈന്യം.

admin

Recent Posts

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ! നാ​ല് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നാ​ലു ജി​ല്ല​ക​ളി​ല്‍…

6 mins ago

മഴയായി തനി വജ്രം പെയ്തിറങ്ങുന്ന ഒരിടം.

വജ്രം മഴയായി പെയ്യുന്ന ഒരിടം ! ഇവിടെ എത്തിച്ചേർന്നാൽ പിന്നെ സൊകവാ..

25 mins ago

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

9 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

9 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

9 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

9 hours ago