കൂനൂർ: സംയുക്ത സേനാ മേധാവി വിപിൻ റാവത്ത് അടക്കം മരിച്ച കൂനൂർ (Coonoor) കോപ്റ്റർ അപകടത്തില് നഞ്ചപ്പസത്രം നിവാസികൾക്ക് പദ്ധതികൾ പ്രഖ്യാപിച്ച് കരസേന. ഗ്രാമത്തില് ഓരോ മാസവും മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കുകയും ഒരു വർഷത്തേക്ക് വെല്ലിംഗ്ടൺ സേനാ ആശുപത്രിയിൽ സൗജന്യ ചികിത്സാ ഒരുക്കുമെന്നും കൂടുതൽ പ്രഖ്യാപനം പിന്നീടെന്നും സേന അറിയിച്ചു.
അതേസമയം ഹെലികോപ്റ്റര് അപകടത്തില് രക്ഷാപ്രവര്ത്തനം നടത്തിയവര്ക്ക് വ്യോമ-കര സേന ആദരം അറിയിച്ചു. രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കിയ ലെഫ്റ്റനന്റ് കേണല് ഹേമന്ത് രാജിനെ വെല്ലിംഗ്ടണ് സേനാ ആസ്ഥാനത്ത് ആദരിച്ചു. കളക്ടര്, ഡോക്ടര്മാര്, ഫോറസ്റ്റ്, പൊലീസ്, ഫയര്ഫോഴ്സ് ഉദ്യോഗസ്ഥര്, ആരോഗ്യപ്രവര്ത്തകര് എന്നിവര്ക്കും സൈന്യം നന്ദി അറിയിക്കുകയും ചെയ്തു.
13 പേരാണ് കൂനൂരിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് മാത്രമാണ് രക്ഷപ്പെട്ടത്. സിഡിഎസ് വിപിൻ റാവത്ത് സൂലൂരിൽ നിന്നും വെല്ലിംഗ്ഡൺ സൈനീക കേന്ദ്രത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…