Saturday, May 4, 2024
spot_img

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തo; രക്ഷാപ്രവർത്തകർക്ക് സേനയുടെ ആദരം; നഞ്ചപ്പസത്രം നിവാസികൾക്ക് വെല്ലിംഗ്ടൺ സേനാ ആശുപത്രിയിൽ സൗജന്യ ചികിത്സാ ഒരുക്കും

കൂനൂർ: സംയുക്ത സേനാ മേധാവി വിപിൻ റാവത്ത് അടക്കം മരിച്ച കൂനൂർ (Coonoor) കോപ്റ്റർ അപകടത്തില്‍ നഞ്ചപ്പസത്രം നിവാസികൾക്ക് പദ്ധതികൾ പ്രഖ്യാപിച്ച് കരസേന. ഗ്രാമത്തില്‍ ഓരോ മാസവും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും ഒരു വർഷത്തേക്ക് വെല്ലിംഗ്ടൺ സേനാ ആശുപത്രിയിൽ സൗജന്യ ചികിത്സാ ഒരുക്കുമെന്നും കൂടുതൽ പ്രഖ്യാപനം പിന്നീടെന്നും സേന അറിയിച്ചു.

അതേസമയം ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് വ്യോമ-കര സേന ആദരം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ലെഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിനെ വെല്ലിംഗ്ടണ്‍ സേനാ ആസ്ഥാനത്ത് ആദരിച്ചു. കളക്ടര്‍, ഡോക്ടര്‍മാര്‍, ഫോറസ്റ്റ്, പൊലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും സൈന്യം നന്ദി അറിയിക്കുകയും ചെയ്തു.

13 പേരാണ് കൂനൂരിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് മാത്രമാണ് രക്ഷപ്പെട്ടത്. സിഡിഎസ് വിപിൻ റാവത്ത് സൂലൂരിൽ നിന്നും വെല്ലിംഗ്ഡൺ സൈനീക കേന്ദ്രത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

Related Articles

Latest Articles