India

കാശ്മീരിൽ പോലീസ് ബസിന് നേരെ ഭീകരാക്രമണം; മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു, 11 പേര്‍ക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. പോലീസുകാർ (Police) സഞ്ചരിച്ച ബസിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പാന്ത ചൗക്കിലെ സെവാനിന് സമീപം സായുധരായ ഉദ്യോഗസ്ഥരുമായി പോയ പോലീസ് ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. വെടിവെയ്പ്പില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെവാനിലെ പോലീസ് ക്യാമ്പിന് സമീപമാണ് ആക്രമണമുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. അതേസമയം ഇന്ന് രാവിലെ ജ​മ്മുവിലുണ്ടായ ഏറ്റുമുട്ടലില്‍ സു​ര​ക്ഷാ​സേ​ന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു. രം​ഗ്രെ​ത്ത് മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ഉണ്ടായത്. രാവിലെയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ശ്രീനഗർ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ.

ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഏത് ഭീകര സംഘടനയിൽ ഉള്ളവരാണ് മരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മേ​ഖ​ല​യി​ല്‍ സൈനികര്‍ തെ​ര​ച്ചി​ല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

admin

Recent Posts

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍…

2 mins ago

മേയറും ഭർത്താവും ചേർന്ന് ജോലി തെറിപ്പിച്ച ആദ്യയാളല്ല യദു !

കുട്ടി മേയറുടെയും എംഎൽഎയുടെയും ധാർഷ്ട്യം കണ്ടോ ?

17 mins ago

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതി; പാകിസ്ഥാൻ ഡോക്ടർ മുഹമ്മദ് മസൂദിന് 18 വർഷം ജയിൽ ശിക്ഷ

ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച്…

34 mins ago

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന്…

53 mins ago

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

2 hours ago

‘മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ്…

2 hours ago