പ്രതീകാത്മക ചിത്രം
റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാനെന്ന അവകാശവാദത്തോടെ റോഡ് നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനായി കോടികള്‍ മുടക്കി കൊട്ടിയാഘോഷിച്ച് സംസ്ഥാന സർക്കാർ സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. കരാര്‍ കമ്പനിയായ കെൽട്രോണിന് കോടികളുടെ കുടിശ്ശികയാണ് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത്. പണമില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും ഒരുമാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം പിഴ നോട്ടീസ് അയക്കുന്നില്ല. മാത്രമല്ല വൈദ്യുതി കുടിശ്ശികയായതോടെ ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതും നിയമലംഘനങ്ങളുടെ പിഴ ഏകോപിപ്പിക്കുന്നതുമായ കണ്‍ട്രോള്‍ റൂമുകള്‍ക്കും പൂട്ടുവീഴും. ഇലക്ട്രിസിറ്റി ബോർഡ് ബില്ല് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കുടിശ്ശികയടക്കാന്‍ കഴിഞ്ഞിട്ടില്ല.
സർക്കാരുമായുള്ള കരാര്‍പ്രകാരം വൈദ്യുതി കുടിശ്ശിക നല്‍കേണ്ടത് കെൽട്രോണാണ്. എന്നാല്‍ സര്‍ക്കാര്‍ പണം നൽകാത്തതിനാൽ വൈദ്യുതി കുടിശ്ശിക കെൽട്രോണിന് കീറാമുട്ടിയാകുകയാണ്.പണം ലഭിക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയാൽ എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും.
ഫോണ്‍നമ്പരും വാഹന നമ്പരുമായി ബന്ധിച്ചിട്ടുണ്ടെങ്കിൽ പിഴ ലഭിച്ച വിവരം ഫോണിൽ സന്ദേശമായി എത്തും. അല്ലാത്തവർക്ക് തപാല്‍മാര്‍ഗം നോട്ടീസാണ് ലഭിക്കുന്നത്, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാല്‍ നിയമലംഘനത്തിന് പിഴ ഒടുക്കാൻ ഉണ്ടെങ്കിലും പലരും അറിയുന്നില്ല. കുറച്ചു ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത്.
ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം ഇനിയെങ്കിലും ലഭിച്ചില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടു പോകാനാകാത്ത സ്ഥിയിലാണ് കെൽട്രോൺ.ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുവായ 11.79 കോടി പോലും ഇതുവരെയും ലഭിച്ചില്ല എന്നാണ് വിവരം. പ്രതിമാസം ഒരുകോടി രൂപയോളം സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിച്ചാണ് പദ്ധതി കെല്‍ട്രോണ്‍ നടത്തുന്നത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…