ലണ്ടൻ: വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നിരവ് മോദിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യത്തിന്മേലാണ് കോടതിയുടെ നടപടി.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,578 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷം രാജ്യംവിട്ട നീരവ് മോദി ലണ്ടനിൽ സ്വതന്ത്രമായി സഞ്ചരിക്കുന്ന വിവരം ടെലഗ്രാഫ് പത്രം ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു. ടെലഗ്രാഫ് ദിനപത്രത്തിന്റെ ലേഖകർ നീരവ് മോദിയെ കണ്ടപ്പോൾ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ‘നോ കമന്റ്സ്’ എന്ന് മാത്രമായിരുന്നു മറുപടി. നീരവ് ബ്രിട്ടനിലുണ്ടെന്നു തെളിഞ്ഞതോടെ ഇന്ത്യ നീക്കങ്ങൾ ശക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യ വിട്ട നീരവ് മോദിയെ വിട്ടുകിട്ടാൻ ഇന്റർപോൾ നോട്ടീസ് നിലവിലുണ്ട്. 2018 ഓഗസ്റ്റിലാണ് നീരവ് മോദിയെ വിട്ടുനൽകണമെന്ന് ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടത്. ഇതേത്തുടർന്നു വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ വിചാരണ തുടങ്ങി. കോടതിക്ക് നീരവിനെ കൈമാറാൻ അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിക്കാനാകും.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…