Wednesday, April 24, 2024
spot_img

നീരവ് മോദി ഉടൻ അറസ്റ്റിൽ ആകുമെന്ന് സൂചന; ലണ്ടൻ കോടതി അറസ്റ്റ് വാറണ്ട് ഇറക്കി.


ല​ണ്ട​ൻ: വി​വാ​ദ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​ക്കെ​തി​രെ ല​ണ്ട​നി​ലെ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ണ്ട്. ഈ ​മാ​സം 25ന് ​നി​ര​വ് മോ​ദി​യെ ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി​ ഉ​ത്ത​ര​വിട്ടു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട്രേ​റ്റി​ന്‍റെ ആ​വ​ശ്യ​ത്തി​ന്മേ​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് 13,578 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ ശേ​ഷം രാ​ജ്യം​വി​ട്ട നീ​ര​വ് മോ​ദി ല​ണ്ട​നി​ൽ സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന വി​വ​രം ടെ​ല​ഗ്രാ​ഫ് പ​ത്രം ചി​ത്ര​ങ്ങ​ള്‍ സ​ഹി​തം പു​റ​ത്തു​വി​ട്ടി​രു​ന്നു. ടെ​ല​ഗ്രാ​ഫ് ദി​ന​പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​ർ നീ​ര​വ് മോ​ദി​യെ ക​ണ്ട​പ്പോ​ൾ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ‘നോ ​ക​മ​ന്‍റ്സ്’ എ​ന്ന് മാ​ത്ര​മാ​യി​രു​ന്നു മ​റു​പ​ടി. നീ​ര​വ് ബ്രി​ട്ട​നി​ലു​ണ്ടെ​ന്നു തെ​ളി​ഞ്ഞ​തോ​ടെ ഇ​ന്ത്യ നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​ന്ത്യ വി​ട്ട നീ​ര​വ് മോ​ദി​യെ വി​ട്ടു​കി​ട്ടാ​ൻ ഇ​ന്‍റ​ർ​പോ​ൾ നോ​ട്ടീ​സ് നി​ല​വി​ലു​ണ്ട്. 2018 ഓ​ഗ​സ്റ്റി​ലാ​ണ് നീ​ര​വ് മോ​ദി​യെ വി​ട്ടു​ന​ൽ‌​ക​ണ​മെ​ന്ന് ഇ​ന്ത്യ യു​കെ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്നു വെ​സ്റ്റ് മി​ൻ​സ്റ്റ​ർ കോ​ട​തി​യി​ൽ വി​ചാ​ര​ണ തു​ട​ങ്ങി. കോ​ട​തി​ക്ക് നീ​ര​വി​നെ കൈ​മാ​റാ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് വി​ധി പു​റ​പ്പെ​ടു​വി​ക്കാ​നാ​കും.

Related Articles

Latest Articles