India

ആർഷവിദ്യാസമാജം ഡൽഹി കേന്ദ്രം യാഥാർത്ഥ്യമായി; ഗുരുഗ്രാമിൽ പ്രൗഢഗംഭീരമായ ഉദ്ഘാടനം

ഗുരുഗ്രാം: ആർഷവിദ്യാസമാജത്തിന്റെ പുതിയ കേന്ദ്രം ഡൽഹി ഗുരുഗ്രാമിൽ പ്രവർത്തനമാരംഭിച്ചു. 2026 മാർച്ച് 9-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് (VHP) ജോയിന്റ് ജനറൽ സെക്രട്ടറി ശ്രീമദ് സ്വാമി വിജ്ഞാനാനന്ദജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ മനോജ് ജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമാജത്തിന്റെ പ്രസക്തിയും വരുംകാല പ്രവർത്തനങ്ങളും വിവരിക്കുന്ന ഡോക്യുമെന്ററി വീഡിയോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദർശിപ്പിച്ചു.

വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറൽ സെക്രട്ടറി ശ്രീ സുരേന്ദ്ര ജെയ്ൻ ജി, ഡിഎൽഎഫ് ഫേസ് 2 കൗൺസിലർ ശ്രീ വിപിൻ യാദവ് ജി, വാർഡ് 28 കൗൺസിലർ ശ്രീമതി കുനാൽ യാദവ് ജി എന്നിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായിരുന്നു. ശ്രീമദ് സ്വാമി സന്ത് ബാലക് ദാസ് ജി, എച്ച്ആർഡിഎസ് (HRDS) സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ അജി കൃഷ്ണൻ ജി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളെ ആചാര്യശ്രീ കെ.ആർ. മനോജ് ജി പൊന്നാട ചാർത്തി ആദരിച്ചു. വിശാലി ഷെട്ടി സ്വാഗതവും ഡോ. അനഘ ജയഗോപാലൻ കൃതജ്ഞതയും രേഖപ്പെടുത്തി. ഡൽഹി ഗുരുഗ്രാം ഡിഎൽഎഫ് ഫേസ് 2, സെക്ടർ 25-ൽ സ്ഥിതിചെയ്യുന്ന L 27/6 എന്ന വിലാസത്തിലാണ് ആർഷവിദ്യാസമാജത്തിന്റെ പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്. ഈ മേഖലയിലെ ആത്മീയ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ കേന്ദ്രം വലിയ മുതൽക്കൂട്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

5 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

5 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

6 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

14 hours ago