International

റഷ്യയെ ഞെട്ടിച്ച ഡ്രോൺ ആക്രമണത്തിന് പിന്നിൽ യുക്രൈൻ സീക്രട്ട് ഏജന്റ് ആർടെം തിമോഫീവ് ! ആക്രമണത്തിന് പിന്നിൽ വർഷങ്ങളുടെ ആസൂത്രണം; ദൗത്യത്തിന് ഭാര്യയും സഹായി

റഷ്യൻ വ്യോമ താവളങ്ങൾ ലക്ഷ്യമിട്ട് ഒന്നാം തീയതി നടന്ന ആക്രമണത്തിന് പിന്നിൽ യുക്രൈൻ സീക്രട്ട് സർവ്വീസ് ഏജന്റ് ആയ ആർടെം തിമോഫീവ് ആണെന്ന് റിപ്പോർട്ട്. നോവലിസ്റ്റായ ഇയാളുടെ ഭാര്യയ്ക്കും ആക്രമണത്തിൽ പങ്കുണ്ടെന്ന് റഷ്യൻ അധികൃതർ വെളിപ്പെടുത്തുന്നു. യുക്രൈൻ സ്വദേശിയായ തിമോഫീവ് ഒരു മുൻ ഡി ജെ ആയിരുന്നു. അടുത്തകാലത്താണ് റഷ്യയിലേക്ക് കുടിയേറി ലോജിസ്റ്റിക് സംരംഭം തുടങ്ങിയത്.

കഴിഞ്ഞ ജൂൺ ഒന്നിനാണ് റഷ്യയെ ഞെട്ടിച്ച ഡ്രോൺ ആക്രമണം ഉക്രൈൻ നടത്തിയത്. വെറും 117 ഡ്രോണുകൾ ഉപയോഗിച്ച് 40 റഷ്യൻ യുദ്ധ വിമാനങ്ങളാണ് ഉക്രൈൻ തകർത്തത്. റഷ്യയുടെ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങളിൽ 34% വിമാനങ്ങളും യുക്രൈൻ ആക്രമണത്തിൽ തകർന്നു. 2 ബില്യൺ ഡോളറിന്റെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. ലോകത്തെ തന്നെ അതിശയിപ്പിച്ച ആക്രമണമായിരുന്നു റഷ്യയുടെ അഞ്ച് വ്യോമ താവളങ്ങളിലേക്ക് യുക്രൈൻ നടത്തിയത്. ടി യു 160 ബോംബറുകളുടെ ആസ്ഥാനമായ ബെലായ എയർ ബെയ്‌സും, ടി യു 22 ടി യു 95 എന്നീ യുദ്ധവിമാനങ്ങളുടെ ആസ്ഥാനമായ ഒലെന്യ എയർ ബെയ്സുമാണ് അതിൽ പ്രധാനം. റഷ്യയുടെ ചാര വിമാനമായ എ 50 അവാക്‌സ് വിമാനവും ആക്രമണത്തിൽ തകർത്തതായി യുക്രൈൻ അവകാശപ്പെടുന്നു.

യുക്രൈനിൽ നിന്ന് 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെയാണ് ഈ ആക്രമണത്തിൽ തകർത്തത് എന്നതാണ് അത്ഭുതം. ദീർഘദൂര മിസൈൽ ഉള്ള രാജ്യങ്ങൾക്ക് മാത്രമേ ഇത്രയും ദൂരത്തേക്ക് വിദൂര നിയന്ത്രിത ആക്രമണങ്ങൾ നടത്താൻ കഴിയു. ഈ മേഖലകളിൽ യുക്രൈന് ആക്രമണം നടത്താൻ സാധിക്കുമെന്ന് റഷ്യ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. എന്നാൽ അത് സംഭവിച്ചു എന്നതാണ് റഷ്യയെ ഞെട്ടിച്ചത്. നശിപ്പിക്കപ്പെട്ട യുദ്ധവിമാനങ്ങളാണ് യുക്രൈൻ നഗരങ്ങളിൽ സ്ഥിരമായി മിസൈൽ വർഷം നടത്തിക്കൊണ്ടിരിക്കുന്നത്.

യുക്രൈനെറെ ഇന്റലിജൻസ് ഏജൻസിയായ എസ് ബി യു ആണ് കൃത്യതയാർന്ന ഈ ആക്രമണത്തിന് പിന്നിലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ ആക്രമണത്തിന് പിന്നാലെ റഷ്യൻ ഏജൻസികൾ തേടുന്ന ഒരു പേരുണ്ട്. ആർടെം തിമോഫീവ്. തിമോഫീവ് ഒരു മുൻ ഡി ജെ യും ഇപ്പോൾ ഒരു സംരംഭകനുമായിരുന്നു. ഇയാളുടെ ഭാര്യ വിഖ്യാതമായ അശ്ളീല നോവൽ എഴുത്തുകാരിയും എന്നാൽ ഈ ഡ്രോൺ ആക്രമണത്തിന് ശേഷമായിരുന്നു ഇയാൾ ഒരു യുക്രൈൻ ഇന്റലിജൻസ് ഏജന്റ് ആണെന്ന് റഷ്യയ്ക്ക് മനസിലാകുന്നത്.

റഷ്യയെ ഞെട്ടിച്ച ആക്രമണം നടത്താൻ യുക്രൈനെ സഹായിച്ചത് തിമോഫീവും അയാളുടെ ഭാര്യയുമായിരുന്നു. വർഷങ്ങളുടെ ഒരുക്കം ഈ ആക്രമണത്തിന് ഉണ്ടായിരുന്നു. യുക്രൈൻ നഗരങ്ങളെ സംഗീത സാന്ദ്രമാക്കിയിരുന്ന ഒരു ഡി ജെ ആയ തിമോഫീവ് പെട്ടെന്ന് ഒരു ബിസിനെസ്സുകാരനായി ഭാര്യയോടൊപ്പം റഷ്യയിലേക്ക് കുടിയേറിപ്പാർക്കുന്നു. അവിടെ അവർ ഒരു ലോജിസ്റ്റിക് സംരംഭം തുടങ്ങി ജീവിതമാരംഭിക്കുന്നു. കമ്പനിയുടെ പേരിൽ നിരവധി ട്രക്കുകൾ തലങ്ങും വിലങ്ങും ഓടി. ഈ ട്രാക്കുകളാണ് മോഡുലാർ വീടുകളെയും വഹിച്ച് റഷ്യയുടെ അഞ്ച് വ്യോമത്താവളങ്ങൾ ലക്ഷ്യമാക്കി പോയത്. ഈ മോഡുലാർ വീടുകൾക്കുള്ളിൽ ഡ്രോണുകൾ ഉണ്ടായിരുന്നു.

വ്യോമത്താവളങ്ങൾക്ക് സമീപം പാർക്ക് ചെയ്യാൻ ഡ്രൈവർമാരോട് ആവശ്യപ്പെട്ടത് തിമോഫീവ് ആയിരുന്നു. ഉടൻതന്നെ കണ്ടൈനറുടെ മേൽമൂടി തകർക്കുന്ന ചെറു സ്ഫോടനങ്ങൾ ഉണ്ടായി. തുടർന്ന് മാരകമായ ആക്രമണ ശേഷിയുള്ള ഡ്രോണുകൾ റഷ്യയുടെ വ്യോമ താവളങ്ങൾ ലക്ഷ്യമാക്കി പാഞ്ഞു. ഈ ആക്രമണങ്ങൾ എല്ലാം നിയന്ത്രിച്ചത് വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് യുക്രൈനിൽ ഇരുന്നാണ്. തിമോഫീവ് എന്ന യുക്രൈൻ സീക്രട്ട് ഏജന്റ് റഷ്യയെ ഞെട്ടിച്ചത് ഇങ്ങനെയാണ്. ഇയാളും ഭാര്യയും എവിടെയാണ് എന്ന് ഇപ്പോൾ ആർക്കും അറിയില്ല. ഇവരുടെ ഫ്ലാറ്റ് പൂട്ടിയ നിലയിലാണ്. ഇയാളുടെ എഴുത്തുകാരിയായ ഭാര്യ രണ്ടാഴ്ച മുമ്പ് അവരുടെ സമൂഹ മാധ്യമ പോസ്റ്റുകൾ രണ്ടാഴ്ച മുമ്പ് ഡിലീറ്റ് ചെയ്‌തിരുന്നു. തീമോഫീവിനെ അന്വേഷിച്ച് റഷ്യൻ ഏജന്റുമാർ എല്ലായിടവും അരിച്ചുപെറുക്കുകയാണ്.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

9 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

10 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

10 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

10 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

12 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

15 hours ago