ഗുരുവായൂര്‍: മൂന്നര പതിറ്റാണ്ടോളം ‘ആനവണ്ടി’കളില്‍ ആനച്ചിത്രങ്ങള്‍ വരച്ച കണ്ടാണശേരി അഭിലാഷ് ഭവനില്‍ മാധവന്‍കുട്ടി (71) നിര്യാതനായി. കെ.എസ്.ആര്.ടി.സിയില്‍ ആര്‍ട്ടിസ്റ്റ് കം ഫോട്ടോഗ്രഫര്‍ തസ്തികയില്‍ 35 വര്‍ഷം ജോലി ചെയ്തയാളാണ്. കൊല്ലം സ്വദേശിയായ ഇദ്ദേഹം വിരമിച്ച ശേഷം ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് താമസിച്ചിരുന്നത്.
കെ.എസ്.ആര്.ടി.സി ബസുകളില്‍ ആനയുടെ ചിത്രമുള്ള ചിഹ്നം വരക്കുന്നതില്‍ വിദഗ്ധനായിരുന്നു. 1973ല്‍ ഏറ്റുമാനൂര്‍ ഡിപ്പോയിലായിരുന്നു ആദ്യനിയമനം. കോട്ടയം, കൊട്ടാരക്കര, മാവേലിക്കര, അടൂര്‍, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലും ജോലി ചെയ്തു. തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ നിന്നാണ് ഡിപ്ലോമ നേടിയത്.
ലളിതകല അക്കാദമിയുടേതടക്കമുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആനയെ വരക്കുന്നതിലുള്ള കമ്ബം വിരമിച്ച ശേഷവും തുടര്‍ന്നു. സ്വന്തം വീട്ടില്‍ മരത്തിലുള്ള ആന ശില്പങ്ങള് നിര്‍മിക്കുന്നത് ഹോബിയായിരുന്നു. ഭാര്യ: സരള. മക്കള്‍: അഭിലാഷ് (ഡല്‍ഹി), ആശ. മരുമക്കള്‍: സുമ, സുധീരന് (ദുബൈ). സംസ്കാരം വെള്ളിയാഴ്ച.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…