Arun Jaitley Birth Anniversary
പട്‌ന: ഇന്ന് ഡിസംബർ 28. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ ജന്മവാർഷികദിനം (Arun Jaitley Birth Anniversary). അരുണ്‍ ജയ്റ്റ്‌ലിയുടെ 68-ാം ജന്മദിനമാണിന്ന്. 1952ൽ ദില്ലിയിലാണ് ജയ്റ്റ്‌ലി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അഭിഭാഷകനായ മഹാരാജ് കിഷൻ ജയ്റ്റ്‌ലിയും, അമ്മ രത്തൻ പ്രഭ ജയ്റ്റ്‌ലിയുമാണ്. സെന്റ് സേവ്യേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂളിലെ പഠനത്തിന് ശേഷം ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ നിന്ന് കൊമേഴ്‌സിൽ (ബികോം) ഓണേഴ്‌സ് ബിരുദം നേടി. 1977-ൽ ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ലോയിൽ നിന്ന് ബാച്ചിലർ ഓഫ് ലോ (എൽഎൽബി) ബിരുദം പാസായി.
2005 ല്‍ ബിജെപിയുടെ ബീഹാറിന്റെ പ്രഭാരിയായി എത്തിയ ജയ്റ്റലി സംസ്ഥാനത്ത് ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വളരെ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. ബിജെപിയുടെ സമുന്നത നേതാക്കളില്‍ ഒരാളും പ്രശസ്ത അഭിഭാഷകനുമായിരുന്ന അരുണ്‍ ജയ്റ്റ്‌ലി വിദ്യാര്‍ഥി പരിഷദ് വഴിയാണ് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. 1973 ല്‍ അഴിമതിക്കെതിരെ ആരംഭിച്ച ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ജെയ്റ്റ്‌ലി അടിയന്തരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ടു.
അടല്‍ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ നിയമ, നീതിന്യായ വകുപ്പ് മന്ത്രിയായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭാ പ്രതിപക്ഷനേതാവായും പ്രവര്‍ത്തിച്ചു. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ മന്ത്രിയായി. വൃക്കരോഗ സംബന്ധമായി ദില്ലി എയിംസില്‍ ചികിത്സയിലായിരിക്കെ 2019 ആഗസ്ത് 24 ന് മരണമടഞ്ഞു.
1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…
മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…
വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയ കൊളത്തൂർ മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായിരുന്ന തമിഴക വെട്രി കഴകം (ടിവികെ)…
വരും അഞ്ച് പതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് വാഷിംഗ്ടൺ ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ…