Wednesday, September 23, 2026

നടൻ സോനു സൂദ് റൈഫിൾ സമ്മാനിച്ച ദേശീയ ഷൂട്ടിംഗ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു

കൊൽക്കത്ത: ഇന്ത്യയുടെ ഷൂട്ടിങ് ലോകത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ. യുവതാരം ഖുഷ് സീറത് കൗര്‍ ആത്മഹത്യ ചെയ്ചത് ഒരാഴ്ച്ച പിന്നിടും മുമ്പെ ജാർഖണ്ഡിൽ നിന്നുള്ള ഇന്ത്യൻ ഷൂട്ടിങ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു. 26 കാരിയായ കൊണിക കൊൽക്കത്തയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിച്ചതോടെയാണ് കൊണിക വാര്‍ത്തകളില്‍ ഇടം നേടിയത്. നേരത്തെ റൈഫിൾ ഇല്ലാത്തതിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. തുടർന്ന് ബോളിവുഡ് താരം സോനു സൂദ് സഹായഹസ്തവുമായി എത്തുകയായിരുന്നു.

ഒളിമ്പ്യൻ ഷൂട്ടിങ് താരമായ ജോയ്ദീപ് കർമാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നടത്തിയിരുന്നത്. സംസ്ഥാന തലത്തിൽ നാല് സ്വർണം നേടിയ താരമാണ് കൊണിക. എന്നാൽ താരം ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. നാല് മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യൻ ഷൂട്ടിങ് താരമാണ് കൊണിക.

Related Articles

Latest Articles