ശുഐബ് മാലിക്ക്, സാനിയ മിർസ
ദുബായ് : വിരമിച്ച ഇന്ത്യൻ ടെന്നിസ് റാണി സാനിയ മിർസയുമായി വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ വെറ്ററൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ആഘോഷ വേളകളിലും ഈദ് ദിനത്തിലും സാനിയ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ ശുഐബ് മാലിക്ക് പ്രത്യക്ഷപ്പെടാതിരുന്നതോടെയാണ് ഇരുവരും വേർപിരിയുകയാണെന്ന വാർത്തകൾ വീണ്ടും ശക്തമായത്. എന്നാൽ ഇരുവര്‍ക്കും അവരുടേതായ തിരക്കുകളുണ്ടെന്നായിരുന്നു മാലിക്കിന്റെ വിശദീകരണം. സാനിയയെ മിസ് ചെയ്യുന്നുണ്ടെന്നും ഒരു പാകിസ്ഥാൻ മാദ്ധ്യമത്തിന് അനുവദിച്ച ചർച്ചയിൽ പറഞ്ഞു.
‘‘ചെറിയ പെരുന്നാൾ പ്രിയപ്പെട്ടവർക്കൊപ്പമാണ് ആഘോഷിക്കേണ്ടത്. സാനിയയ്ക്ക് ഐപിഎല്ലുമായി ബന്ധപ്പെട്ട പരിപാടി ഉള്ളതിനാൽ ഞങ്ങള്‍ ഒരുമിച്ചല്ലായിരുന്നു. എപ്പോഴത്തേയും പോലെ ഇപ്പോഴും ഞങ്ങൾ സ്നേഹത്തിലാണ്. സാനിയയെ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. ദാമ്പത്യ ബന്ധം ശക്തമായി തുടരുന്നു. അത്തരം വാർത്തകൾക്കു ചെവികൊടുക്കേണ്ടതില്ലെന്നു ഞങ്ങൾക്ക് അറിയാം.’’– മാലിക്ക് പറഞ്ഞു.
2010 ഏപ്രിലിലാണ് സാനിയയും മാലിക്കും വിവാഹിതരായത്. 2018 ഒക്ടോബർ 30ന് ഇരുവർക്കും ആൺ കുഞ്ഞ് പിറന്നു. അടുത്തിടെയാണ് സാനിയ മിർസ ടെന്നിസിൽനിന്നു വിരമിച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്ന് സാനിയ വിരമിക്കലിനു ശേഷം പറഞ്ഞിരുന്നു. നിലവിൽ ദുബായ് നഗരത്തിലാണ് ദമ്പതികൾ താമസിക്കുന്നത്.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…