As part of modernization of administration with the aim of making the functioning of the administration stronger and better, the central government has come up with an intensive program called 'Mission Karmayogi' for IAS personnel
ന്യൂഡല്‍ഹി:ഭരണകൂടത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തവും മെച്ചപ്പെട്ടതുമാക്കുക എന്ന ലക്ഷ്യത്തോടെ ഭരണ നിര്‍വ്വഹണം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കായി ‘മിഷന് കര്‍മ്മയോഗി’ എന്ന പേരില്‍ തീവ്രയത്ന പരിപാടിയുമായി കേന്ദ്ര സര്‍ക്കാർ.
സ്വകാര്യ മേഖലയില്‍ നല്കുന്ന പരിശീലനത്തിന് പുറമെ, ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്നതിനായി പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിക്കും. ഇതിനായി ആത്മീയ ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്, സദ്ഗുരു ജഗ്ഗി വാസുദേവ് എന്നിവരുടെ സേവനം ഉപയുക്തമാക്കും. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും പരിശീലന പരിപാടികളുടെ ഭാഗമാകും.
ജോലിയുടെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന പരിശീലന പരിപാടികള്‍ വിപുലമാക്കും. നിര്‍മ്മിത ബുദ്ധി, ക്ലൗഡ് കമ്മ്യൂട്ടിംഗ്, മെറ്റാവേഴ്സ് എന്നീ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് അധിക പരിശീലനം നല്‍കും.
ചട്ടബന്ധിതമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി, സാഹചര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസം ഐ എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക എന്നതും പരിപാടിയുടെ ഭാഗമാണ്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പരീക്ഷിച്ച് വിജയിച്ച പരിശീലന പദ്ധതിക്ക് സമാനമായാണ് മിഷന് കര്‍മ്മയോഗിയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
2020 സെപ്റ്റംബര്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തന്നെ യാണ് മിഷന് കര്‍മ്മയോഗിയുടെ മേല്‍നോട്ടവും വഹിക്കുന്നത്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മിഷന് കര്‍മ്മയോഗിയുടെ മേല്‍നോട്ടം വഹിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രഗത്ഭരായ മാനവ വിഭവ ശേഷി വിദഗ്ധര്‍, ചിന്തകര്‍, പൊതുസേവകര്‍ എന്നിവര്‍ പദ്ധതിയില്‍ അംഗങ്ങളായിരിക്കും. ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊതുഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെയും പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിക്കും. . ഉദ്യോഗസ്ഥരുടെ മാനവ വിഭവ ശേഷിയുടെ സമഗ്ര വികസനവും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…