As the boat accident continues in Kottikulam, the fishermen of the nearby area have come up with the demand for a harbor.
കാസര്‍കോട്: കോട്ടിക്കുളത്ത് ബോട്ടപകടം തുടർക്കഥയാവുമ്പോൾ ഹാര്‍ബര്‍ വേണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സമീപ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ.മുൻപും ഇതേ ആവശ്യവുമായി മുന്നോട്ട് എത്തിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവും ഉണ്ടായിരുന്നില്ല.എന്നാൽ കോട്ടിക്കുളത്ത് വള്ളം അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചതോടെ ഹാർബർ വേണമെന്ന ആവശ്യവുമായി വീണ്ടും മത്സ്യത്തൊഴിലാളികൾ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് .കടല്‍ക്ഷോഭത്തില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ഹാര്‍ബര്‍ ഇല്ലാത്തതാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
മത്സ്യത്തൊഴിലാളിയായ കോട്ടിക്കുളത്തെ ഗോപാലന്‍ തോണി മറിഞ്ഞ് മരിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ശക്തമായ കടല്‍ക്ഷോഭത്തില്‍ വള്ളം അപകടത്തില്‍പ്പെടുകയായിരുന്നു. പ്രദേശത്ത് ഫിഷിംഗ് ഹാര്‍ബര്‍ വേണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് വള്ളങ്ങളും വലകളും നഷ്ടപ്പെട്ട സംഭവങ്ങള്‍ പ്രദേശത്ത് നിരവധിയാണ്. കോട്ടിക്കുളം, ബേക്കല്‍, കീഴൂര്‍, പള്ളിക്കര എന്നിവിടങ്ങളില്‍ നിന്ന് നിരവധി തൊഴിലാളികളാണ് ദിവസവും കോട്ടിക്കുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായാല്‍ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകാരമാകും.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…