India

ഓപ്പറേഷൻ ഇന്ദ്രാവതി; കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് ഫിറോസ്;യുവാവിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

ദില്ലി: ഹെയ്തിയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിന് വേണ്ടി ഓപ്പറേഷൻ ഇന്ദ്രാവതി നടപ്പാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് തിരികെ നാട്ടിലെത്തിയവർ. ആൾക്കൂട്ട ആക്രമണങ്ങളും രാഷ്‌ട്രീയ പ്രതിസന്ധിയും രൂക്ഷമായതിന് പിന്നാലെയാണ് ഹെയ്തിയിൽ നിന്നുള്ളവരെ തിരികെ എത്തിക്കാൻ ഇന്ത്യ നടപടികൾ ആരംഭിച്ചത്. ഈ മാസം ആദ്യമാണ് ഇന്ത്യ ഓപ്പറേഷൻ ഇന്ദ്രാവതിക്ക് തുടക്കമിട്ടത്.

തങ്ങളെ ഹെയ്തിയിൽ നിന്ന് രക്ഷപ്പെടുത്തിയതിന് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹെയ്തിയിലെ ഇന്ത്യൻ കോൺസുലേറ്റിനും നന്ദി അറിയിക്കുന്നതായി കേരളത്തിൽ നിന്നുള്ള ഫിറോസ് വലകെട്ടിൽ പറയുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ”മോദി കി ഗ്യാരന്റി തുടരുകയാണ്, ഹെയ്തിയിൽ ഓപ്പറേഷൻ ഇന്ദ്രാവതി പുരോഗമിക്കുകയാണ്. ഫിറോസിന്റെ വാക്കുകൾ കേൾക്കൂ” എന്ന് കുറിച്ചുകൊണ്ടാണ് ജയശങ്കർ ഈ വീഡിയോ പങ്കുവച്ചത്.

12 പേരെയാണ് കഴിഞ്ഞ ദിവസം തിരികെ എത്തിച്ചത്. വിദേശപൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് കേന്ദ്രം പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് എസ്.ജയശങ്കർ പറയുന്നു. ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ പിന്തുണ നൽകുന്ന ഡൊമിനിക്കൻ റിപ്ലബ്ലിക് സർക്കാരിന് നന്ദി പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇനി ഹെയ്തിയിൽ ഏകദേശം 20-25 വരെ ഇന്ത്യൻ പൗരന്മാർ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ സുരക്ഷ കണക്കിലെടുത്ത് കൃത്യമായ തയ്യാറെടുപ്പുകളെ നാട്ടിൽ തിരികെ എത്തിക്കാനാണ് പദ്ധതിയിടുന്നത്‌.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

56 mins ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago