Spirituality

രാത്രിയിൽ നിങ്ങൾ ഇങ്ങനെ ചെയ്യാറുണ്ടോ ? ദോഷങ്ങൾ നിങ്ങളെ തേടി വരും,വിഷ്ണു പുരാണം പറയുന്നതിങ്ങനെ

നമ്മുടെ ദൈനംദിന ജീവിതത്തിൽ അനുഷ്ഠിക്കേണ്ട കാര്യങ്ങളെ കുറിച്ച് പുരാണങ്ങളിൽ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവ മുൻനിര്‍ത്തി ജീവിതം നയിച്ചാൽ വളരെ സുഖകരമായ അന്തരീക്ഷം നമുക്ക് രൂപപ്പെടുത്താൻ സാധിക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം വളരെ പ്രാധാന്യമേറിയതാണ് വിഷ്ണു പുരാണം. പതിനെട്ടു പുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് വിഷ്ണുപുരാണം. ആകൃതി കൊണ്ട് ചെറുതാണെങ്കിലും ശാസ്ത്രീയത, പ്രാചീനത തുടങ്ങിയവ കൊണ്ട് പുരാണങ്ങളുടെ മുഖമായി വിഷ്ണു പുരാണം ശോഭിക്കുന്നു. സ്ഥിതിയുടെ ദേവനായ മഹാവിഷ്ണുവിൻ്റെ മാഹാത്മ്യമാണ് വിഷ്ണു പുരാണത്തിൽ വിവരിക്കുന്നത്.

ഒറ്റപ്പെട്ട വഴിയിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കുക

രാത്രിയിൽ ഒറ്റപ്പെട്ട വഴികളിലൂടെ യാത്ര ചെയ്യാതിരിക്കുക. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നെഗറ്റീവ് ഊര്‍ജം വേഗത്തിൽ രൂപപ്പെട്ടുമെന്നാണ് പറയുന്നത്. രാത്രി കൂടിയാകുമ്പോള്‍ നെഗറ്റീവ് ഊര്‍ജത്തിൻ്റെ തീവ്രത വര്‍ദ്ധിച്ചേക്കും. ദുര്‍ശക്തികള്‍ക്ക് വളരെ പ്രിയപ്പെട്ട ഈ അന്തരീക്ഷത്തിൽ നമ്മുടെ യാത്രകള്‍ ഒഴിവാക്കണമെന്നു വിഷ്ണു പുരാണം പറയുന്നു.

ശ്മശാനങ്ങളിലൂടെ സഞ്ചരിക്കാതിരിക്കുക

ഒറ്റപ്പെട്ട സ്ഥലങ്ങള്‍ പോലെ ദുര്‍ശക്തികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് ശ്മശാനങ്ങള്‍. ഇവിടെയും നെഗറ്റീവ് ഊര്‍ജം വളരെ ഉയര്‍ന്നനിലയിലായിരിക്കും. ആയതിനാൽ ഈ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുക. ശ്മശാനങ്ങളിൽ നിന്ന് ഉയരുന്ന പുക നമ്മുടെ ശരീരത്തിന് ഹാനികരമാണ്. പലവിധ മാനസിക പ്രശ്നങ്ങളിലേക്ക് ഇതു നയിച്ചേക്കാമെന്നും പറയപ്പെടുന്നു.

മോശം പ്രവര്‍ത്തികളിൽ ഉള്‍പ്പെടുന്നവരിൽ നിന്ന് അകലുക

നിങ്ങള്‍ മോശം പ്രവര്‍ത്തികളിൽ ഉള്‍പ്പെടുന്നവരിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നു വിഷ്ണു പുരാണം പറയുന്നു. ഇത്തരം മോശം കാര്യങ്ങള്‍ നിങ്ങളുടെ മനസിലേക്കും വ്യാപിക്കും. പിന്നീട് ഇത് ചെയ്യാനുള്ള പ്രവണത രൂപപ്പെടുമെന്നും പറയപ്പെടുന്നു.

സ്ത്രീകള്‍ മുടി അഴിച്ച് കിടക്കരുത്

സ്ത്രീകള്‍ രാത്രിയിൽ മുടി അഴിച്ച് കിടക്കുന്നത് ഉത്തമമല്ലെന്നു വിഷ്ണു പുരാണവും പറയുന്നു. നെഗറ്റീവ് ഊര്‍ജത്തെ ആകര്‍ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇത് മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പറയുന്നു. ആയതിനാൽ സ്ത്രീകള്‍ മുടികെട്ടിക്കിടക്കുന്നതാണ് ഉത്തമം.

Anusha PV

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

44 mins ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

47 mins ago

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

1 hour ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ! പ്രതി രാഹുൽ രാജ്യം വിട്ടതായി സ്ഥിരീകരണം; മർദ്ദിച്ചത് പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണെന്ന് പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി…

1 hour ago

എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

3 hours ago