India

രാജസ്ഥാൻ നിയമസഭയിൽ പഴയ ബജറ്റ് വായിച്ച് അശോക് ഗെലോട്ട്;ബജറ്റ് ചോർന്നെന്ന് ബിജെപി; വൻ പ്രതിഷേധം

ജയ്‌പൂർ : സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രിക്ക് പിണഞ്ഞത് വൻ അബദ്ധം. നിയമസഭയിൽ പഴയ ബജറ്റാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് വായിച്ചത്. അമളി മനസ്സിലാകാതെ ഏഴ് മിനിറ്റോളം അദ്ദേഹം വായന തുടർന്നു. കാര്യം പന്തിയല്ലെന്ന് മനസ്സിലായ ചീഫ് വിപ്പ് മഹേഷ് ജോഷി മുഖ്യമന്ത്രിയെ തടയുകയായിരുന്നു. പിന്നാലെ, പ്രതിഷേധവുമായി പ്രതിപക്ഷമായ ബിജെപി സഭയിൽ ബഹളം വച്ചതോടെ 30 മിനിറ്റോളം സഭ നിർത്തിവച്ചു.

ബജറ്റ് ചോർന്നുവെന്നാരോപിച്ചാണ് ബിജെപി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സഭ വീണ്ടും ചേർന്നയുടൻ ആരോപണങ്ങൾ തള്ളിയ ഗെലോട്ട്, ബജറ്റ് ചോർന്നിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിൽ നിന്നുള്ള ഒരു പേജ് റഫറൻസിനായി പുതിയ ബജറ്റിനൊപ്പം വച്ചിരുന്നതാണെന്നും പറഞ്ഞ് തലയൂരാൻ ശ്രമിക്കുകയാണ്.

ബജറ്റ് വായിക്കാതെയും പരിശോധിക്കാതെയുമാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനെത്തിയതെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ വിമർശിച്ചു.

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago