Wednesday, May 8, 2024
spot_img

രാജസ്ഥാൻ നിയമസഭയിൽ പഴയ ബജറ്റ് വായിച്ച് അശോക് ഗെലോട്ട്;
ബജറ്റ് ചോർന്നെന്ന് ബിജെപി; വൻ പ്രതിഷേധം

ജയ്‌പൂർ : സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രിക്ക് പിണഞ്ഞത് വൻ അബദ്ധം. നിയമസഭയിൽ പഴയ ബജറ്റാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് വായിച്ചത്. അമളി മനസ്സിലാകാതെ ഏഴ് മിനിറ്റോളം അദ്ദേഹം വായന തുടർന്നു. കാര്യം പന്തിയല്ലെന്ന് മനസ്സിലായ ചീഫ് വിപ്പ് മഹേഷ് ജോഷി മുഖ്യമന്ത്രിയെ തടയുകയായിരുന്നു. പിന്നാലെ, പ്രതിഷേധവുമായി പ്രതിപക്ഷമായ ബിജെപി സഭയിൽ ബഹളം വച്ചതോടെ 30 മിനിറ്റോളം സഭ നിർത്തിവച്ചു.

ബജറ്റ് ചോർന്നുവെന്നാരോപിച്ചാണ് ബിജെപി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സഭ വീണ്ടും ചേർന്നയുടൻ ആരോപണങ്ങൾ തള്ളിയ ഗെലോട്ട്, ബജറ്റ് ചോർന്നിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിൽ നിന്നുള്ള ഒരു പേജ് റഫറൻസിനായി പുതിയ ബജറ്റിനൊപ്പം വച്ചിരുന്നതാണെന്നും പറഞ്ഞ് തലയൂരാൻ ശ്രമിക്കുകയാണ്.

ബജറ്റ് വായിക്കാതെയും പരിശോധിക്കാതെയുമാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനെത്തിയതെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ വിമർശിച്ചു.

Related Articles

Latest Articles