അയോദ്ധ്യയിൽ ഭവ്യരാമക്ഷേത്രത്തിന്റെ പണി അവസാന ഘട്ടത്തോടടുക്കുന്നു. ജനുവരിയിൽ പ്രതിഷ്ഠ നിശ്ചയിച്ച് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഈ സന്ദർഭത്തിലാണ് ഹിന്ദുവിന്റെ സമരാത്മക മുഖം അശോക് സിംഗാൾ ഓർമയായ നവംബർ 17 കടന്നുപോകുന്നത്. അയോദ്ധ്യക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ആധുനിക കാലത്ത് ഹിന്ദുവിന്റെ ആശാകേന്ദ്രമായിരുന്നതും രാമ മന്ദിരം യാഥാർത്ഥമാകാൻ കാത്തു നിൽക്കാതെ വിടവാങ്ങിയതുമായ നേതാവാണ് അദ്ദേഹം. സന്ന്യാസിയുടെ ദർശനവും യോദ്ധാവിന്റെ തീഷ്ണതയുമുണ്ടായിരുന്ന അസാധാരണ വ്യക്തിത്വം; ഭാരതത്തിന്റെ രാഷ്ട്രീയ ഭാവി മുൻകൂട്ടി നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് രാഷ്ട്രീയത്തേക്കാൾ ആദ്ധ്യാത്മികതയ്ക്കാണ് ഭാരതത്തെ ഒന്നിച്ചു നിർത്താൻ കഴിയുക എന്ന് തിരിച്ചറിഞ്ഞ ദാർശനികൻ. നരേന്ദ്രമോദിയെ ബിജെപിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിൽ പ്രധാന പങ്കുവഹിച്ച തന്ത്രശാലി. രാമഭക്തരുടെ പൂർണ്ണ പിന്തുണയോടെ 300 സീറ്റ് നേടി ബിജെപി ഭരണത്തിൽ എത്തുമെന്ന് പ്രവചിക്കുക മാത്രമല്ല അതിനു വേണ്ടി ഹൈന്ദവ സമാജത്തെ പൂർണ്ണമായി ചലിപ്പിച്ച അസാധാരണമായ വ്യക്തിത്വമായിരുന്നു സിംഗാൾ.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനും രണ്ടു പതിറ്റാണ്ടിലേറെക്കാലം വിശ്വഹിന്ദു പരിഷത്തിന്റെ അമരക്കാരനുമായിരുന്നു അദ്ദേഹം. സ്വജീവിതം രാഷ്ട്രത്തിനും ജനനന്മയ്ക്കും വേണ്ടി സമർപ്പിച്ച നീണ്ടകാലം ത്യാഗോജ്വല ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. അയോദ്ധ്യ ശ്രീരാമ ജന്മഭൂമിയിൽ ക്ഷേത്രം പുനർനിർമ്മിക്കാനും ശ്രീരാമ ജന്മഭൂമി വീണ്ടെടുക്കാനും നടന്ന പതിറ്റാണ്ടുകൾ നീണ്ട ഉജ്ജ്വല പോരാട്ടത്തിന് ഭാവാത്മക നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അശോക് സിംഗാൾ. പതിറ്റാണ്ടുകൾ നീണ്ട സങ്കീർണ്ണമായ നിയമ പോരാട്ടം, രാജ്യത്താകമാനം ജനാഭിപ്രായവും പിന്തുണയും ഉറപ്പിക്കാൻ നടത്തിയ യാത്രകൾ, ഭരണകൂടത്തെ മുൾമുനയിൽ നിർത്തിയ പ്രഭാഷണങ്ങൾ, ഇങ്ങനെ സംഭവ ബഹുലമായിരുന്നു അദ്ദേഹത്തിന്റെ സമരജീവിതം. അയോദ്ധ്യയിലെ തർക്കമന്ദിരം തകരുമ്പോൾ അദ്ദേഹം വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിഡന്റായിരുന്നു. എന്നാൽ അയോദ്ധ്യ പ്രക്ഷോഭത്തിന്റെ ചരിത്രവിജയവും ഭവ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനും കാണാൻ കാത്തു നിൽക്കാതെയാണ് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
1926 ൽ ആഗ്രയിൽ ജനിച്ച അദ്ദേഹം 1942 ൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിൽ ചേർന്നു. എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം അദ്ദേഹം സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1980 ൽ സംഘം അദ്ദേഹത്തെ വിശ്വഹിന്ദു പരിഷത്തിലേയ്ക്ക് നിയോഗിച്ചു. 1984 ൽ സംഘടനയുടെ ജനറൽ സെക്രട്ടറിയും പിന്നീട് വർക്കിങ് പ്രസിഡന്റുമായ അദ്ദേഹം 2011 വരെ പദവിയിൽ തുടർന്നു. 1981 ലെ മീനാക്ഷിപുരം മതപരിവർത്തനത്തെ തുടർന്ന് സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി നൂറുകണക്കിന് സാധുക്കളെയും ഹിന്ദു പ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് 1984 ൽ ദില്ലിയിലെ വിജ്ഞാന ഭവനത്തിൽ നടന്ന ആദ്യത്തെ വിഎച്ച്പി ധർമ്മ സൻസാദിന്റെ പ്രധാന സംഘാടകനായിരുന്നു സിംഗാൾ. രാമൻമഭൂമി ക്ഷേത്രം തിരിച്ചുപിടിക്കാനുള്ള പ്രസ്ഥാനം ആ യോഗത്തിലാണ് പിറന്നത്. ഒടുവിൽ തന്റെ സമരജീവിതംഅവസാനിപ്പിച്ച് അദ്ദേഹം മടങ്ങുമ്പോൾ ലോകത്തിലെ ഒരു കോടതിക്കും ഭരണകൂടത്തിനും ഹിന്ദുവിന്റെ അവകാശവും നീതിയും നിഷേധിക്കാൻ കഴിയാത്തരീതിയിൽ പ്രസ്ഥാനം ശക്തിപ്പെട്ടിരുന്നു.
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍…
ചൈനയിൽ ട്രെയിനിന്റെ ഏറ്റവും കൂടിയ വേഗത 450 കിലോമീറ്റർ ! ഇന്ത്യൻ ബുള്ളറ്റ് ട്രെയിനുകൾ ഈ വർഷം ഓടിത്തുടങ്ങും !…
ഇറാൻ തിരിച്ചു വരാനാകാത്ത സാമ്പത്തിക തകർച്ചയിലേക്ക്. റിയാലിന് പേപ്പറിനേക്കാൾ പോലും വിലയില്ലാത്ത അവസ്ഥ. 40% കവിഞ്ഞ പണപ്പെരുപ്പം, ദിവസേന മാറുന്ന…
കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…