അയോദ്ധ്യയിൽ ഭവ്യരാമക്ഷേത്രത്തിന്റെ പണി അവസാന ഘട്ടത്തോടടുക്കുന്നു. ജനുവരിയിൽ പ്രതിഷ്ഠ നിശ്ചയിച്ച് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഈ സന്ദർഭത്തിലാണ് ഹിന്ദുവിന്റെ സമരാത്മക മുഖം അശോക് സിംഗാൾ ഓർമയായ നവംബർ 17 കടന്നുപോകുന്നത്. അയോദ്ധ്യക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ആധുനിക കാലത്ത് ഹിന്ദുവിന്റെ ആശാകേന്ദ്രമായിരുന്നതും രാമ മന്ദിരം യാഥാർത്ഥമാകാൻ കാത്തു നിൽക്കാതെ വിടവാങ്ങിയതുമായ നേതാവാണ് അദ്ദേഹം. സന്ന്യാസിയുടെ ദർശനവും യോദ്ധാവിന്റെ തീഷ്ണതയുമുണ്ടായിരുന്ന അസാധാരണ വ്യക്തിത്വം; ഭാരതത്തിന്റെ രാഷ്ട്രീയ ഭാവി മുൻകൂട്ടി നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് രാഷ്ട്രീയത്തേക്കാൾ ആദ്ധ്യാത്മികതയ്ക്കാണ് ഭാരതത്തെ ഒന്നിച്ചു നിർത്താൻ കഴിയുക എന്ന് തിരിച്ചറിഞ്ഞ ദാർശനികൻ. നരേന്ദ്രമോദിയെ ബിജെപിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിൽ പ്രധാന പങ്കുവഹിച്ച തന്ത്രശാലി. രാമഭക്തരുടെ പൂർണ്ണ പിന്തുണയോടെ 300 സീറ്റ് നേടി ബിജെപി ഭരണത്തിൽ എത്തുമെന്ന് പ്രവചിക്കുക മാത്രമല്ല അതിനു വേണ്ടി ഹൈന്ദവ സമാജത്തെ പൂർണ്ണമായി ചലിപ്പിച്ച അസാധാരണമായ വ്യക്തിത്വമായിരുന്നു സിംഗാൾ.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനും രണ്ടു പതിറ്റാണ്ടിലേറെക്കാലം വിശ്വഹിന്ദു പരിഷത്തിന്റെ അമരക്കാരനുമായിരുന്നു അദ്ദേഹം. സ്വജീവിതം രാഷ്ട്രത്തിനും ജനനന്മയ്ക്കും വേണ്ടി സമർപ്പിച്ച നീണ്ടകാലം ത്യാഗോജ്വല ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. അയോദ്ധ്യ ശ്രീരാമ ജന്മഭൂമിയിൽ ക്ഷേത്രം പുനർനിർമ്മിക്കാനും ശ്രീരാമ ജന്മഭൂമി വീണ്ടെടുക്കാനും നടന്ന പതിറ്റാണ്ടുകൾ നീണ്ട ഉജ്ജ്വല പോരാട്ടത്തിന് ഭാവാത്മക നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അശോക് സിംഗാൾ. പതിറ്റാണ്ടുകൾ നീണ്ട സങ്കീർണ്ണമായ നിയമ പോരാട്ടം, രാജ്യത്താകമാനം ജനാഭിപ്രായവും പിന്തുണയും ഉറപ്പിക്കാൻ നടത്തിയ യാത്രകൾ, ഭരണകൂടത്തെ മുൾമുനയിൽ നിർത്തിയ പ്രഭാഷണങ്ങൾ, ഇങ്ങനെ സംഭവ ബഹുലമായിരുന്നു അദ്ദേഹത്തിന്റെ സമരജീവിതം. അയോദ്ധ്യയിലെ തർക്കമന്ദിരം തകരുമ്പോൾ അദ്ദേഹം വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിഡന്റായിരുന്നു. എന്നാൽ അയോദ്ധ്യ പ്രക്ഷോഭത്തിന്റെ ചരിത്രവിജയവും ഭവ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനും കാണാൻ കാത്തു നിൽക്കാതെയാണ് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
1926 ൽ ആഗ്രയിൽ ജനിച്ച അദ്ദേഹം 1942 ൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിൽ ചേർന്നു. എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം അദ്ദേഹം സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1980 ൽ സംഘം അദ്ദേഹത്തെ വിശ്വഹിന്ദു പരിഷത്തിലേയ്ക്ക് നിയോഗിച്ചു. 1984 ൽ സംഘടനയുടെ ജനറൽ സെക്രട്ടറിയും പിന്നീട് വർക്കിങ് പ്രസിഡന്റുമായ അദ്ദേഹം 2011 വരെ പദവിയിൽ തുടർന്നു. 1981 ലെ മീനാക്ഷിപുരം മതപരിവർത്തനത്തെ തുടർന്ന് സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി നൂറുകണക്കിന് സാധുക്കളെയും ഹിന്ദു പ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് 1984 ൽ ദില്ലിയിലെ വിജ്ഞാന ഭവനത്തിൽ നടന്ന ആദ്യത്തെ വിഎച്ച്പി ധർമ്മ സൻസാദിന്റെ പ്രധാന സംഘാടകനായിരുന്നു സിംഗാൾ. രാമൻമഭൂമി ക്ഷേത്രം തിരിച്ചുപിടിക്കാനുള്ള പ്രസ്ഥാനം ആ യോഗത്തിലാണ് പിറന്നത്. ഒടുവിൽ തന്റെ സമരജീവിതംഅവസാനിപ്പിച്ച് അദ്ദേഹം മടങ്ങുമ്പോൾ ലോകത്തിലെ ഒരു കോടതിക്കും ഭരണകൂടത്തിനും ഹിന്ദുവിന്റെ അവകാശവും നീതിയും നിഷേധിക്കാൻ കഴിയാത്തരീതിയിൽ പ്രസ്ഥാനം ശക്തിപ്പെട്ടിരുന്നു.
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…