SPECIAL STORY

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരത്ത് എത്തുന്നു. പാളയം ഹനുമാൻ സ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, തിരിച്ച് ഈഞ്ചക്കൽ ജംഗ്ഷൻ, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, കോവളം ജംഗ്ഷൻ, ഉച്ചക്കട വഴി പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. ക്ഷേത്രത്തിലേക്ക് ദേവിയെ വാദ്യമേളങ്ങളോടുകൂടിയും, പുഷ്പൃഷ്ടിയോടുകൂടിയുഠ ആനയിക്കുന്ന ഈ മഹത്തായ ചടങ്ങിൽ പങ്കെടുക്കുന്നതിന് എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്യുന്നു.

ആദിപരാശക്തി, ദുര്‍ഗ, രാജമാതംഗി ദേവതമാരുടെ വിഗ്രഹങ്ങളാണ് ഘോഷയാത്രയായി എത്തുന്നത്. രാജസ്ഥാനില്‍ നിന്നും ഒറ്റകല്‍ മാര്‍ബിളില്‍ തീര്‍ത്ത 23.5 അടി ഉയരവും 30 ടണ്‍ ഭാരവുമുള്ള അദിപരാശക്തിയുടെ വിഗ്രഹവും 12 അടി വീതം ഉയരത്തിലുള്ള ദുര്‍ഗ, രാജമാതംഗി ദേവിമാരുടെ വിഗ്രഹവുമാണ് ഇവ.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹമാണ് ആദിപരാശക്തിയുടേത്. ജയ്പൂരിലെ പ്രമുഖ ശില്പിയായ മുകേഷ് ഭരദ്വാജ് ആണ് പൗർണമിക്കാവിലേക്കുള്ള വിഗ്രഹങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പീഠം അടക്കം 23 അടി ഉയരമാണ് ആദിപരാശക്തി വിഗ്രഹത്തിനുള്ളത്. ദേവി രൂപത്തിനു മാത്രം 18.5 അടി ഉയരം ഉണ്ട്. ഒറ്റക്കല്ലിൽ തീർത്തിട്ടുള്ള ഈ വിഗ്രഹം രണ്ടുവർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

37 mins ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

56 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

1 hour ago