ദില്ലി: രാജ്യത്തിന്റെ ദേശീയ ഗാനമായ ജനഗണമനയ്‌ക്ക് നൽകുന്ന ബഹുമാനവും പരിഗണനയും ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ച് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ചരിത്രപരമായ പങ്കുവഹിച്ചിട്ടുള്ള ഗീതമെന്ന നിലയിൽ വന്ദേമാതരത്തിനും തുല്യമായ പദവി നൽകണമെന്നാണ് അശ്വിനി നൽകിയ ഹർജിയിൽ പറയുന്നത്. കൂടാതെ രാജ്യത്തിന്റെ ചരിത്രവും പരമാധികാരവും ഐക്യവും അഭിമാനവും വിളിച്ചോതുന്ന പ്രതീകമാണ് വന്ദേമാതരം എന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജനഗണമനയും വന്ദേമാതാരവും എല്ലാ ദിവസവും മുഴക്കുകയോ പാടുകയോ ചെയ്യുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
മാത്രമല്ല രാജ്യത്തെയോർത്തും ഭരണഘടനയെ ഓർത്തും നാം അഭിമാനിക്കണമെന്നും ദേശീയ പതാകയോടും ദേശീയ ഗാനത്തോടുമുള്ള നമ്മുടെ താൽപ്പര്യം എല്ലാവിധ വ്യക്തിഗത താൽപ്പര്യങ്ങളേക്കാളും മുകളിലായിരിക്കണമെന്നും അത്യധികം ബുദ്ധിമുട്ടി പോരാടി നേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്നും. ‘വന്ദേമാതരം’ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു ദേശീയ നയം രൂപീകരിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും ഹർജിയിൽ പറയുന്നു.
അതേസമയം ഏതെങ്കിലും ഒരു പൗരൻ പ്രത്യക്ഷമായോ രഹസ്യമായോ വന്ദേമാതരത്തോട് അനാദരവ് കാണിക്കുകയാണെങ്കിൽ അതൊരു സാമൂഹ്യ വിരുദ്ധ നടപടി മാത്രമല്ല എന്നും. നമ്മുടെ എല്ലാ അവകാശങ്ങൾക്കും അത് ഭാവിയിൽ നാശം വരുത്തുമെന്നും. അതുകൊണ്ട് വന്ദേമാതരത്തോട് അനാദരവ് കാണിക്കുന്നതിനെ തടയിടാൻ എല്ലാ പൗരന്മാരും ശ്രമിക്കണമെന്നും ദേശീയഗാനമായ ‘ജനഗണമന’യിൽ രാജ്യത്തെ പൊതുവായി വീക്ഷിക്കുകയാണ് ചെയ്യുന്നതെങ്കിൽ ദേശീയഗീതമായ ‘വന്ദേമാതരം’ രാജ്യത്തിന്റെ സ്വഭാവവും ശൈലിയും ചൂണ്ടിക്കാട്ടുന്നുവെന്നും. രണ്ടും ഒരേ തോതിലുള്ള പ്രാമുഖ്യമാണ് അർഹിക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…