singer-missing
റോത്തക്: ഈ മാസം 11ന് കാണാതായ ഗായികയുടെ മൃതദേഹം ഹരിയാനയിലെ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ദില്ലിയിൽ നിന്നാണ് ഗായികയെ കാണാതായത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.റോത്തക്കിലെ മെഹാമില്‍ നിന്നുളള രവി, അനില്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
പ്രതികളുമായി യുവതിയ്ക്ക് മുന്‍പരിചയം ഉണ്ടായിരുന്നു.ഇതില്‍ ഒരാള്‍ ഗായികയെ നേരത്തെ പീഡിപ്പിച്ചിരുന്നതായി പരാതിയും നല്കിയിരുന്നതാണ്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി ദ്വാരക ഡപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ശങ്കര്‍ ചൗധരി മാധ്യമങ്ങളോട് വ്യക്തമാക്കി.11ന് മ്യൂസിക് വിഡിയോ ചിത്രീകരണത്തിനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭിവാനിയില്‍ പോയ ഗായിക പിന്നീട് മടങ്ങി വന്നില്ലെന്നാണ് കുടുംബം പരാതിപറഞ്ഞിരുന്നു.
എന്നാല്‍ ഗായികയെ കൊലപ്പെടുത്താന്‍ വേണ്ടി കരുതിക്കൂട്ടി നടത്തിയ മ്യൂസിക് വിഡിയോ ചിത്രീകരണമായിരുന്നു വെന്ന് പ്രതികള്‍ സമ്മതിച്ചു.അമിതമായ അളവില്‍ ലഹരിമരുന്ന് നല്‍കി അവശയാക്കിയതിനു ശേഷമായിരുന്നു കൊലപാതകം നടത്തിയതെന്നും, യുവതി കൂട്ടമാനഭംത്തിന് ഇരയായിട്ടുണ്ടെന്നും അതിന് ശേഷമാണ് കൊല നടന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ദ്വാരകയില്‍ അരങ്ങേറിയിരുന്നു.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…