Kerala

വിസ്മയ കേസിൽ നിർണായകമായത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ തെളിവുകൾ; ഫോണുകളുടെ പരിശോധനാഫലം എത്തിയത് കുറ്റപത്രം സമർപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്

കൊല്ലം: വിസ്മയ കേസിൽ പ്രതിക്ക് ശിക്ഷലഭിക്കാനുള്ള സാഹചര്യമുണ്ടാക്കിയത് കുറ്റപത്രം സമർപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രം ലഭിച്ച തെളിവുകൾ. പ്രതിയുടേതടക്കമുള്ള മൊബൈൽ ഫോണുകൾ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിരുന്നു. ഈ പരിശോധനാ ഫലം വൈകിയതോടെ കുറ്റപത്രം സമർപ്പിക്കാനാകാതെ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന അവസ്ഥയുണ്ടായി. എന്നാൽ കുറ്റപത്രം സമർപ്പിക്കുന്നതിന് ഒരു ദിവസം ബാക്കിനിൽക്കെ ശാസ്ത്രീയ പരിശോധനാ ഫലം വന്നു. പ്രതി കിരൺ കുമാറിന്റെ ഫോണിൽ ഓട്ടോമാറ്റിക് വോയിസ് റെക്കോർഡർ ഉണ്ടായിരുന്നുവെന്നും പരിശോധനയിൽ അഞ്ചു ലക്ഷത്തോളം ഫയലുകൾ ഉണ്ടായിരുന്നതായും പരിശോധനാ റിപ്പോർട്ടിലുണ്ടായിരുന്നത് പോലീസിനെ ഞെട്ടിച്ചു. തന്റെ സംഭാഷണങ്ങൾ ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് കിരൺകുമാർ പോലും അറിഞ്ഞിരുന്നില്ല. ഇതിൽ നിന്നും കുറ്റപത്രത്തെ സാധൂകരിക്കുന്ന 120 ഓളം സംഭാഷണങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതും കുറ്റപത്രത്തോടൊപ്പം സമർപ്പിക്കാൻ അന്വേഷണസംഘത്തിനായി. അവസാന നിമിഷം ലഭിച്ച ഈ തെളിവുകൾ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായകമായി.

വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.

2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം നൽകി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂർത്തിയാകുന്ന 2022 മെയ് 23 ന് കേസിൽ കിരൺ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇരു വിഭാഗങ്ങളുടെയും വാദം കേട്ടശേഷം കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി ഇന്നലെ റദ്ദാക്കുകയായിരുന്നു. മൂന്ന് വകുപ്പുകളിലായി 25 വർഷത്തെ കഠിന തടവും 12.50 ലക്ഷം രൂപയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പത്തു വർഷമാകും കിരണിന്റെ ശിക്ഷാ കാലാവധി.

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

11 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

13 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

13 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

13 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

14 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

19 hours ago