Asian Games 2023; Bopanna-Rituja combine to win India's ninth gold
ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പതാം സ്വർണ്ണം കരസ്ഥമാക്കി ഭാരതം. ടെന്നീസ് മിക്സഡ് ഡബിള്‍സിലാണ് നേട്ടം. രോഹന്‍ ബൊപ്പണ്ണ – ഋതുജ ഭൊസാലെ സഖ്യമാണ് മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹ്യുയാങ് ജോഡിയെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പിച്ചത്. സ്‌കോര്‍ 2-6, 6-3, 10-4.
പിന്നില്‍ നിന്ന് തിരിച്ചടിച്ചായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. ആദ്യ സെറ്റ് വെറും 28 മിനിറ്റിനുള്ള നഷ്ടപ്പെടുത്തിയ അവര്‍ പക്ഷേ രണ്ടാം സെറ്റില്‍ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. പൊരുതിക്കളിച്ച തായ്‌പെയ് സഖ്യത്തെ വീഴ്ത്തി 32 മിനിറ്റിനുള്ളില്‍ 6-3ന് രണ്ടാം സെറ്റ് ജയിച്ച ഇന്ത്യന്‍ സഖ്യം മത്സരം ടൈബ്രേക്കറിലേക്ക് നീട്ടുകയായിരുന്നു. തുടര്‍ന്ന് 10-4 എന്ന സ്‌കോറില്‍ ടൈബ്രേക്കര്‍ ജയിച്ച ബൊപ്പണ്ണ-ഋതുജ ജോഡി സ്വർണ്ണം ഉറപ്പാക്കി. ഏഷ്യന്‍ ഗെയിംസില്‍ ബൊപ്പണ്ണയുടെ രണ്ടാം സ്വർണ്ണ മെഡലാണിത്. 2018-ല്‍ ജക്കാര്‍ത്ത ഗെയിംസില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ യൂകി ഭാംബ്രിക്കൊപ്പം ബൊപ്പണ്ണ പൊന്നണിഞ്ഞിരുന്നു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…