asif-rachana
സീരിയലില്‍ നിന്നും സിനിമയിലെത്തിയ താരമാണ് രചന നാരായണ്‍കുട്ടി. ഈയ്യടുത്തിറങ്ങിയ ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലും രചനയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തനിക്ക് മലയാള സിനിമയിലെ ഒരു നടനോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് രചന നാരായണന്‍കുട്ടി.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫലിയോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. നായകന്മാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ക്രഷ് തോന്നിയിട്ടുണ്ടെന്നായിരുന്നു രചന മറുപടി നല്‍കിയത്. എനിക്ക് ആസിഫിനെ ഭയങ്കര ഇഷ്ടമാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷ് ആയിരുന്നു. പിന്നെ യു ടൂ ബ്രൂട്ടസില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി അപ്പോള്‍ ക്രഷ് ഒക്കെ മാറിയെന്നും രചന പറയുന്നു. അതേസമയം ഇത് ആസിഫിനോട് പറഞ്ഞിട്ടില്ലെന്നും രചന വ്യക്തമാക്കുന്നു.
തനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ പ്ലാനുണ്ടെന്നും രചന വെളിപ്പെടുത്തുന്നു. കൊവിഡ് സാഹചര്യം വന്നില്ലായിരുന്നുവെങ്കില്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ പോയി പഠിക്കാനിരിക്കുകയായിരുന്നു. അത് നടന്നില്ല. ഓണ്‍ലൈന്‍ കോഴ്‌സ് നടക്കുന്നുണ്ട്. പക്ഷെ എനിക്ക് അവിടെ പോയി പഠിക്കണം. അങ്ങനെ പഠിച്ച് വന്നിട്ട് എല്ലാം ഒത്തു വരികയാണെങ്കില്‍ ചെയ്യണം എന്നാണ് രചന പറയുന്നത്. തനിക്ക് ജ്യോതിഷത്തില്‍ വിശ്വാസമുണ്ടെന്നും രചന പറയുന്നു. എന്നെക്കാള്‍ കൂടുതല്‍ എന്റെ അച്ഛനും അമ്മയക്കുമാണ് വിശ്വാസം കൂടുതലെന്നും താരം വെളിപ്പെടുത്തി.
അതേസമയം രചന പ്രേതത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ നെഗറ്റീവ് എനര്‍ജിയില്‍ വിശ്വാസിക്കുന്നുണ്ട്. ഒരിടത്ത് ചെന്നു കയറുമ്പോള്‍ അനുഭവപ്പെടുന്ന നെഗറ്റീവ് എനര്‍ജി ഫീല്‍ ചെയ്‌തിട്ടുണ്ടെന്നാണ് രചന പറയുന്നത്. സ്വന്തം ഡയലോഗ് തീയേറ്ററിലിരുന്ന് കേട്ടിട്ട് ചിരി വന്നിട്ടുണ്ടെന്നും താരം പറയുന്നത്. ആമേനിലെ പോ കോഴി എന്നതാണ് ആ ഡയലോഗ് എന്നും താരം പറയുന്നു. ജീവിതത്തില്‍ ഇപ്പോള്‍ പ്രണയമുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെന്നായിരുന്നു രചന നല്‍കിയ മറുപടി.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…