ലിജിൻ ലാൽ
ദില്ലി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ, സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണം നടത്തി ബിജെപി കോട്ടയം ജില്ലാ പ്രസിഡൻറ് ജി.ലിജിൻലാൽ.സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയ ലിജിൻ ലാലിനെ പാർട്ടി പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരണം നൽകി.
പാർട്ടി ഏൽപ്പിച്ച ദൗത്യത്തിൽ സന്തോഷമുണ്ടെന്നും വികസനത്തിന്റെ പേരിൽ വോട്ടു ചോദിക്കുമെന്നും 53 വർഷം പുതുപ്പള്ളി കാണാത്ത വികസനം ഉപതിരഞ്ഞെടുപ്പിനു ശേഷം എത്തിക്കുകയാണു ബിജെപിയുടെ ലക്ഷ്യമെന്നും ജി.ലിജിൻലാൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ജനവിധി തേടിയിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്തു ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. കയറ്റുമതി ബിസിനസ് ചെയ്യുകയാണ് ലിജിൻ.
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.ജെയ്ക് സി.തോമസാണ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുന്നത്. പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന് ഇത് മൂന്നാം അങ്കമാണ്. ബിജെപി കൂടി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള മത്സരാർഥികളുടെ പൂർണ ചിത്രം തെളിഞ്ഞു.സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…