Asmia's mysterious death; The Child Rights Commission said that the madrasa did not produce proper working records
തിരുവനന്തപുരം: ബാലരാമപുരത്ത് പതിനേഴുകാരിയുടെ ദുരൂഹ മരണത്തിൽ മദ്രസ കൃത്യമായ പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ. കഴിഞ്ഞ ദിവസം കമ്മീഷൻ മദ്രസയിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ കമ്മീഷൻ ഉടൻ സർക്കാറിന് റിപ്പോർട്ട് നൽകും.
അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അൽ അമാൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. സംഭവം വലിയ വിവാദവുമായ സാഹചര്യത്തിലാണ് ബാലാവാകശാ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ തെളിവെടുപ്പിനായെത്തിയത്. മദ്രസ പ്രവർത്തിക്കാനുള്ള അനുമതി രേഖകൾ കമ്മീഷന് മുന്നിൽ ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മരണത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സ്ഥാപനം നിയമപരമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കാൻ നടത്തിപ്പുകാര്‍ക്ക് കമ്മീഷൻ നോട്ടീസ് നൽകി. സ്ഥാപനത്തിനെതിരെ അസ്മിയയുടെ ഉമ്മയും കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്. സ്ഥാപനത്തിൽ അസ്മിയ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…