Tuesday, May 21, 2024
spot_img

അസ്മിയയുടെ ദുരൂഹ മരണം; മദ്രസ കൃത്യമായ പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ബാലരാമപുരത്ത് പതിനേഴുകാരിയുടെ ദുരൂഹ മരണത്തിൽ മദ്രസ കൃത്യമായ പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ. കഴിഞ്ഞ ദിവസം കമ്മീഷൻ മദ്രസയിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ കമ്മീഷൻ ഉടൻ സർക്കാറിന് റിപ്പോർട്ട് നൽകും.

അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അൽ അമാൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. സംഭവം വലിയ വിവാദവുമായ സാഹചര്യത്തിലാണ് ബാലാവാകശാ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ തെളിവെടുപ്പിനായെത്തിയത്. മദ്രസ പ്രവർത്തിക്കാനുള്ള അനുമതി രേഖകൾ കമ്മീഷന് മുന്നിൽ ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മരണത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

സ്ഥാപനം നിയമപരമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കാൻ നടത്തിപ്പുകാര്‍ക്ക് കമ്മീഷൻ നോട്ടീസ് നൽകി. സ്ഥാപനത്തിനെതിരെ അസ്മിയയുടെ ഉമ്മയും കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്. സ്ഥാപനത്തിൽ അസ്മിയ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ.

Related Articles

Latest Articles