India

കോൺഗ്രസിനെ പൂർണമായും തകർത്ത് അസം സ്വയംഭരണ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി; ചരിത്രപരമെന്ന് പ്രധാനമന്ത്രി മോദി

ഗുവാഹത്തി: അസം കര്‍ബി ആംഗ്ലോംഗ് സ്വയംഭരണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും തൂത്തുവാരി ഭരണ കക്ഷിയായ ബിജെപി. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പൂർണമായും തകർന്നു. കര്‍ബി ആംഗ്ലോംഗ് സ്വയംഭരണ കൗണ്‍സിലില്‍ (കെഎഎസി) വന്‍ വിജയം നേടുകയും, ആകെയുള്ള 26 സീറ്റുകളിലും ബിജെപി വിജയിക്കുകയും ചെയ്തതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിച്ചു.

തെരഞ്ഞെടുപ്പ് ഫലങ്ങളെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് നന്ദി പറയുകയും ചെയ്തു. ‘ബിജെപിയില്‍ ജനങ്ങള്‍ക്ക് നല്‍കിയ തുടര്‍ച്ചയായ വിശ്വാസത്തിന് ഞാന്‍ നന്ദി പറയുന്നു, അസമിന്റെ പുരോഗതിക്കായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുന്നു. ബിജെപി പ്രവര്‍ത്തകരുടെ പരിശ്രമം മികച്ചതാണ്. അവര്‍ക്ക് അഭിനന്ദനങ്ങള്‍,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ്‌കാ സാത്ത് സബ്‌കാ വിശ്വാസ്’ എന്ന കാഴ്ചപ്പാടിലുള്ള പൊതുവിശ്വാസത്തിന്റെ യഥാര്‍ത്ഥ സ്ഥിരീകരണമാണ് ഈ വലിയ വിജയമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ജൂണ്‍ എട്ടിനാണ് 26 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.

admin

Recent Posts

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു ; സംസ്കാരം നാളെ

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…

33 mins ago

തെരഞ്ഞെടുപ്പിന്റെ മൊത്തം അന്തരീക്ഷം തന്നെ ബിജെപി മാറ്റി കളഞ്ഞു

പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ

53 mins ago

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

1 hour ago

പഞ്ചാബിൽ പ്രധാനമന്ത്രിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത് ; സുരക്ഷ ശക്തമാക്കി പോലീസ്

ചണ്ഡീഗഡ്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി പഞ്ചാബിൽ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്…

2 hours ago

യാത്രക്കാരെ അമ്പരപ്പിച്ച് അശ്വിനി വൈഷ്ണവ് !

പിണറായിയ്ക്ക് ഇങ്ങനെ ചങ്കുറപ്പോടെ യാത്ര ചെയ്യാൻ സാധിക്കുമോ ?

2 hours ago

2024ൽ മാത്രമല്ല 2029ലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ! രാജ്യത്തെ ജനങ്ങൾ അത് ആഗ്രഹിക്കുന്നു ; ബിജെപി വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയ പാർട്ടിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ദില്ലി : 2024ൽ മാത്രമല്ല 2029ലും നരേന്ദ്രമോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ…

2 hours ago