Thursday, May 23, 2024
spot_img

പ്രളയക്കെടുതിയിൽ അസം; മഴ നാല് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്, ദുരിതത്തിലായി ജനങ്ങൾ

ഗുവാഹത്തി: പ്രളയക്കെടുതിയിൽ വലഞ്ഞ് അസം. ഇതുവരെ 27 ജില്ലകളിലായി ആറ് ലക്ഷത്തിലധികം ജനങ്ങൾ പ്രളയം മൂലം ദുരിതത്തിലാണ്. അസമിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. അസമിൽ മരണം ഒൻപതായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടാണ് ആളുകൾ മരിക്കുന്നത്. ഈ സാഹചര്യത്തിൽ കരസേന, പാരാ മിലിട്ടറി സേന, എസ്ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പ്രളയത്തിൽ മുങ്ങിയ അസമിന് എല്ലാ വിധത്തിലുള്ള സഹായവും കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിലവിൽ 27 ജില്ലകളിലായി 248 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 48,000ത്തിൽ അധികം പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. രണ്ടായിരത്തിലധികം ആളുകൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മൺസൂണിന് മുന്നോടിയായുള്ള മഴയെ തുടർന്നാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായത്. പ്രളയത്തിന് പിന്നാലെ പ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അടുത്ത നാല് ദിവസങ്ങൾ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ച മുതൽ ബരാക് താഴ്വരയിലേക്കും ത്രിപുര, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലേക്കുള്ള റോഡ്, റെയിൽ കണക്റ്റിവിറ്റിയും പ്രളയത്തിൽ വിച്ഛേദിക്കപ്പെട്ടിരുന്നു. ട്രെയിൻ സർവ്വീസുകളെല്ലാം പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.

Related Articles

Latest Articles