flood
ഗുവാഹത്തി: അസമില്‍ പ്രളയത്തെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പാച്ചിലിൽ കുടുങ്ങിയ ട്രെയിനില്‍ നിന്നും 1500 യാത്രക്കാരെ വ്യോമസേന എയര്‍ ലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദിമ ഹസ്സോ ജില്ലയിലെ മലയോര മേഖലയായ ദിച്ചോരയിലാണ് കനത്ത മഴയെത്തുടര്‍ന്ന് സില്‍ച്ചാര്‍-ഗുവാഹത്തി എക്‌സ്പ്രസ് ആയിരുന്നു കുടുങ്ങിയത്.
ശനിയാഴ്ച രാത്രി ശക്തിപ്രാപിച്ച മഴയെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് റെയില്‍വെ പാലം മറികടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോഴായിരുന്നു അധികൃതര്‍ വ്യോമസേനയുടെ സഹായം തേടിയത്.
സംസ്ഥാനത്തെ 94 ഗ്രാമങ്ങളെയാണ് മിന്നല്‍ പ്രളയം ബാധിച്ചിരിക്കുന്നത്. പലയിടത്തും മണ്ണിടിച്ചില്‍ രൂക്ഷം. നദികൾ നിറഞ്ഞു കവിഞ്ഞു. 24,681 ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഹഫ്‌ലോങ് മേഖലയില്‍ കുത്തൊഴുക്കില്‍ റോഡ് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…