The Kashmir Files
ഭുവനേശ്വർ: യുപിയ്ക്കും ത്രിപുരയ്ക്കും പിന്നാലെ ദി കശ്മീർ ഫയൽസിനു പിന്തുണ പ്രഖ്യാപിച്ച് അസം സർക്കാർ( The Kashmir Files Movie). ഇതിന്റെ ഭാഗമായി ചെയ്ത ദ കശ്മീർ ഫയൽസ് കാണാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം നൽകിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഹാഫ്ഡേ അവധി എടുക്കാമെന്ന് ഹിമന്ത അറിയിച്ചു.
അവധിയെടുക്കുന്ന വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയും അടുത്ത ദിവസം ടിക്കറ്റ് സമർപ്പിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം വിവേക് അഗ്നിഹോത്രിയുടെ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ കാണുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഒഴിവാക്കി നിരവധി സംസ്ഥാനങ്ങൾ നേരത്തെ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അസം സർക്കാരും ഇത്തരത്തിലൊരു തീരുമാനവുമായി എത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ വേദനയാണ് സിനിമ പറയുന്നത്. ഹിന്ദുക്കളുടെ പലായനത്തിന് പിന്നിലെ വേദനയാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സിനിമ കണ്ടിറങ്ങിയ ശേഷം ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഹിന്ദുക്കളായാലും മുസ്ലീങ്ങളായാലും അസമിലെ ജനങ്ങൾ രാഷ്‌ട്രീയമായി ഒറ്റക്കെട്ടാണ്. പലരും അസമിനെയും കാശ്മീരിനെയും താരതമ്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ അസം ഇന്ന് വളരെ മികച്ച നിലയിലാണെന്നും ഹിമന്ത വ്യക്തമാക്കി. കശ്മീരി പണ്ഡിറ്റുകളുടെ അതേ ഗതി അസമിലും സംഭവിക്കുമോ എന്ന് ഭയപ്പെടുന്നതായി ദി കശ്മീർ ഫയൽസ് സിനിമയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലീങ്ങൾ സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായി മാറിയിരിക്കുന്നു. സാമുദായിക സൗഹാർദം ഉറപ്പാക്കേണ്ടത് അവരുടെ കടമയാണ്. ഭൂരിപക്ഷത്തെ പോലെ പെരുമാറണമെന്നും അസമിൽ കശ്മീർ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും ഹിമന്ത നിയമസഭയിൽ പറഞ്ഞിരുന്നു.
അതേസമയം താഴ്‌വരയില്‍ കലാപം ആരംഭിച്ച കാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്കുണ്ടായ അനുഭവകഥകളെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപം ഖേറും മിഥുൻ ചക്രവര്‍ത്തിയും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം എല്ലാവരും കാണണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ട്വിറ്ററിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
1990-ല്‍ കശ്മീര്‍ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരജീവിതത്തിന്റെ നേർചിത്രമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. കശ്മീരി പണ്ഡിറ്റുകളുടെ വേദനയുടെയും കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും ആഘാതങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് (flydubai) പൈലറ്റ് ക്യാപ്റ്റന്‍…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…