ലക്നൗ: ‘ദി കശ്മീർ ഫയൽസ്’ ന് സംസ്ഥാനത്ത് നികുതിയില്ലെന്ന് പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ത്രിപുര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഉത്തർപ്രദേശ് സർക്കാരും ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. നേരത്തെ ഗുജറാത്ത്, ഹരിയാന, അസം തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തിന് നികുതി രഹിതമായി പ്രഖ്യാപിച്ചിരുന്നു. പ്രേക്ഷകർക്ക് നികുതിയില്ലാതെ സിനിമ കാണാൻ കഴിയുന്ന ഏറ്റവും പുതിയ സംസ്ഥാനമാണ് ഇപ്പോൾ ഉത്തർപ്രദേശ്.
വിവേക് അഗ്നിഹോത്രിയുടെ ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ കാണുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഒഴിവാക്കിയത്. താഴ്‌വരയില്‍ കലാപം ആരംഭിച്ച കാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്കുണ്ടായ അനുഭവകഥകളെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തിരുന്നു.
അനുപം ഖേറും മിഥുൻ ചക്രവര്‍ത്തിയും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം എല്ലാവരും കാണണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ട്വിറ്ററിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
1990-ല്‍ കാശ്മീര്‍ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരജീവിതത്തിന്റെ നേർചിത്രമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ വേദനയുടെയും കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും ആഘാതങ്ങളുടെയും കഥപറയുന്ന ചിത്രം.

