India

രാഷ്ട്രീയ രജപുത്ര കര്‍ണിസേന അദ്ധ്യക്ഷന്‍ സുഖ്‌ദേവ് സിങിന്റെ കൊലപാതകം; രാജസ്ഥാനിൽ പ്രതിഷേധം വ്യാപിക്കുന്നു; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ജയ്പുര്‍: രാഷ്ട്രീയ രജപുത്ര കര്‍ണിസേന അദ്ധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗാമെഡി അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായി രാജസ്ഥാൻ പോലീസ് അറിയിച്ചു. ഇന്നലെ ജയ്പുര്‍ ശ്യാംനഗറിലെ വീട്ടില്‍ അതിക്രമിച്ചെത്തിയ അക്രമി സംഘമാണ് സുഖ്‌ദേവ് സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. വെടിവെപ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. തിരിച്ചുള്ള വെടിവെയ്പ്പിൽ അക്രമി സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരെ പിടികൂടിയെന്ന റിപ്പോർട്ടും വരുന്നുണ്ട്.

ഗോൾഡി ബ്രാറിന്റെ സംഘവുമായി ബന്ധപ്പെട്ട ഗുണ്ടാ നേതാവ് രോഹിത് ഗോദാരയും ലോറൻസ് ബിഷ്ണോയും കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഫെയ്സ്ബുക്കിൽ കൂടി ഏറ്റെടുത്തിരുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ തലവൻ ബ്രാർ ദേശീയ അന്വേഷണ ഏജൻസിയുടെ ക്രിമിനൽ പട്ടികയിൽ പേരുള്ള ആളാണ്. പഞ്ചാബ് റാപ് ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിലും ബ്രാറിന് നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം.

അതേസമയം പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിൽ ഉടനീളം വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ജയ്പുരിൽ ആരംഭിച്ച പ്രതിഷേധം ചുരു, ഉദയ്പുർ, അൽവാർ, ജോധ്പുർ മേഖലകളിലേക്കും വ്യാപിച്ചിരുന്നു. പ്രതികൾക്ക് വേണ്ടി വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തുകയാണ്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട സുഖ്‌ദേവിന് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍നിന്ന് വധഭീഷണി നേരിട്ടിരുന്നതായി പറയപ്പെടുന്നു. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗവും ഗുണ്ടാനേതാവുമായ സാംബത് നെഹ്‌റയാണ് വധഭീഷണി മുഴക്കിയത്. ഇക്കാര്യം സുഖ്‌ദേവ് ജയ്പുര്‍ പോലീസിനെ അറിയിച്ചിരുന്നതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Anandhu Ajitha

Recent Posts

300 കോടിയുടെ സ്വത്ത് സ്വന്തമാക്കാൻ മരുമകളുടെ ക്രൂരത; 82-കാരന്റെ മരണം വെറും അപകടമല്ല, ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്ന് പോലീസ്; ചുരുളഴിഞ്ഞത് ഇങ്ങനെ!!

മുംബൈ: മുന്നൂറുകോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാൻ ഭർതൃപിതാവിനെ മരുമകൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്ന് പോലീസ്. നാഗ്പുർ സ്വദേശിയായ പുരുഷോത്തം പുട്ടേവാരറിന്റെ…

11 mins ago

‘എല്ലാ കണ്ണുകളും വൈഷ്ണോ ദേവി ആക്രമണത്തിലേക്ക്’; റീസി ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി

ജമ്മുകശ്മീരിലെ റീസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി. 'എല്ലാ കണ്ണുകളും വൈഷ്ണോ ദേവി…

21 mins ago

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ ധനസഹായം നൽകും

ദില്ലി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം…

56 mins ago

ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്

ദില്ലി: അന്‍പതാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്. ഉച്ചകോടിയെ വെള്ളിയാഴ്ച മോദി അഭിസംബോധന ചെയ്യും.…

1 hour ago

കുവൈറ്റ് ദുരന്തം; ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും സർക്കാർ ഒഴിവാക്കി. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി…

1 hour ago