India

വീണ്ടും കൂട്ട കൊലപാതകം, ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഡോക്ടർ ആത്മഹത്യ ചെയ്തു ,

ലഖ്‌നൗ: ഡോക്ടറെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തി.ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ആണ് സംഭവം റായ്ബറേലി മോഡേൺ റെയിൽകോച്ച് ഫാക്ടറിയിലെ മെഡിക്കൽ ഓഫീസറും മിർസാപുർ സ്വദേശിയുമായ ഡോ. അരുൺകുമാർ, ഭാര്യ അർച്ചന, മകൾ ആദിവ(12) മകൻ ആരവ്(4) എന്നിവരെയാണ് റെയിൽവേ ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഡോക്ടർ ജീവനൊടുക്കിയെന്നാണ് പോലീസ് നൽകുന്നവിവരം. അടുത്തിടെയായി ഡോക്ടർ കടുത്ത വിഷാദത്തിലായിരുന്നുവെന്നും പോലീസ് പറയുന്നു.

സംഭവസ്ഥലത്തുനിന്ന് ഒരു ചുറ്റികയും ചില ഇൻജക്ഷനുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ക്വാർട്ടേഴ്‌സിൽ രക്തക്കറയും ഉണ്ടായിരുന്നു. ഭാര്യയ്ക്കും മക്കൾക്കും മരുന്ന് നൽകിയശേഷം അരുൺകുമാർ ഇവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.സംഭവത്തിന് ശേഷം ഡോക്ടർ കൈമുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ കൂടുതൽ വ്യക്തതലഭിക്കണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമാകണമെന്നും പോലീസ് വ്യക്തമാക്കി.

നേത്രരോഗ വിദഗ്ധനായ അരുൺകുമാർ റായ്ബറേലി കോച്ച് ഫാക്ടറിയിലാണ് ജോലിചെയ്തിരുന്നത്. ഡോക്ടറെയും കുടുംബത്തെയും സഹപ്രവർത്തകർ അവസാനമായി കണ്ടത് ഞായറാഴ്ചയായിരുന്നു. തുടർന്ന് രണ്ടുദിവസമായിട്ടും ഡോക്ടർ ഡ്യൂട്ടിക്ക് എത്തിയില്ല. ഇതോടെ സഹപ്രവർത്തകർ അരുൺകുമാറിനെ തിരഞ്ഞ് റെയിൽവേ ക്വാർട്ടേഴ്‌സിലെത്തി. എന്നാൽ, സഹപ്രവർത്തകർ ഏറെനേരം കോളിങ് ബെല്ലടിച്ചിട്ടും ആരുടെയും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തുകയറിയതോടെയാണ് നാലുപേരെയും ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.അരുൺകുമാറും കുടുംബവും റെയിൽവേ കോളനിയിൽ താമസിക്കുന്നവരുമായി നല്ലരീതിയിലാണ് ഇടപെട്ടിരുന്നതെന്ന് സമീപവാസികളും പ്രതികരിച്ചു.

B4 Admin

Recent Posts

കൊച്ചി ആഡംബര കാറപകടം: 17-കാരന് ജാമ്യം നീതിക്കായി പോരാട്ടം തുടർന്ന ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…

2 hours ago

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

1 day ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

4 days ago