ദില്ലി: അഞ്ചിലങ്കത്തിൽ ആര് കൊടി നാട്ടുമെന്ന് ഇന്നറിയാം. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി നിമിഷങ്ങൾ മാത്രം(Assembly Election 2022 Result). ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ അറിയാനാകും. യുപിയിൽ ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. പഞ്ചാബിൽ കോൺഗ്രസും ആംആദ്മിയും തമ്മിൽ മുഖ്യ മത്സരം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസുമാണ് പ്രധാന കക്ഷികൾ. 403 സീറ്റുകളിൽ ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ എല്ലാം തന്നെ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. പഞ്ചാബിൽ 117 സീറ്റുകളും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ ബിജെപിക്കാണ് മുൻതൂക്കം.
പഞ്ചാബിൽ നിലവിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടേക്കാമെന്നും എഎപി നേട്ടമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചത്. മണിപ്പൂരിൽ 60 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും വിജയം കൊയ്യുമെന്നും 40 സീറ്റുകളുള്ള ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ 1200 ഓളം ഹാളുകളിലായി 50,000 ഉദ്യോഗസ്ഥർക്കാണ് വോട്ടെണ്ണൽ ചുമതല. 403 സീറ്റുകളുള്ള യുപിയിൽ 750 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്.
അയ്യായിരത്തിലധികം പ്രകാശവർഷം അകലെനിന്ന് ഓരോ എട്ട് മിനിറ്റിലും കൃത്യതയോടെ ഭൂമിയിലേക്ക് എത്തുന്ന നിഗൂഢ റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്തിയതായി ഇന്റർനാഷണൽ…
പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക നാമം 'പശ്ചിം ബംഗ' എന്നാക്കി മാറ്റുന്നതിനുള്ള സുപ്രധാന പ്രമേയം അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ…
എൻവിഡിയയുടെ മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുപ്പം പുലർത്തിയിരുന്ന കാലയളവിൽ ആലീസ് ഹുവാങ് ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ്…
ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഭാരതം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട്, ഒൻപത് മാസത്തിൽ താഴെ സമയത്തിനുള്ളിൽ ഒരു…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും ദേവീചൈതന്യത്തിന്റെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നവംബർ…
രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലെറിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ നടപടി. ഗോവയിലെ ബിസ്ലെറി പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ…