പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിനം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വടക്കന്‍ ഗോവയിലെ (Goa) റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. തേസമയം മുൻ കരുതൽ നടപടിയുടെ ഭാഗമായല്ല സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റുന്നതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. എല്ലാവരും ഒത്തുകൂടുന്നത് ഒരു സ്ഥാനാർഥിയുടെ പിറന്നാളാഘോഷത്തിന് വേണ്ടിയെന്നാണ് പി ചിദംബരം നൽകിയ വിശദീകരണം.
ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങൾ പറയുന്നു.

