ദില്ലി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബര്‍ 21-നാണ് തിരഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ 24-നാണ്.
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 21 ന് നടക്കും . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് . ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. രാഷ്ട്രീയ കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാവുന്ന ഉപതെരഞ്ഞെടുപ്പ് തീയതിയായതോടെ കേരളം പോരാട്ട ചൂടിലേക്ക് നീങ്ങുകയാണ്.
ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയില്‍ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചെറിയ സംസ്ഥാനമായതിനാല്‍ ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഒറ്റഘട്ടത്തില്‍ത്തന്നെ പൂര്‍ത്തിയാക്കും.
വിജ്ഞാപനം -സെപ്റ്റംബര്‍ 27, പത്രികാസമര്‍പ്പണം – ഒക്ടോബര്‍ 4, സൂക്ഷ്മപരിശോധന – ഒക്ടോബര്‍ 5, പിന്‍വലിക്കാനുള്ള അവസാനതീയതി – ഒക്ടോബര്‍ 7, വോട്ടെടുപ്പ് – ഒക്ടോബര്‍ 21, വോട്ടെണ്ണല്‍ -ഒക്ടോബര്‍ 24.
എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ്.
18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് ഒറ്റഘട്ടമായി നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നത്തോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ വരും.
ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍:
അരുണാചല്‍ – 1, അസം – 4, ബിഹാര്‍ – 5 (ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പ്), ഛത്തീസ്ഗഢ് – 1, കേരളം – 5, ഗുജറാത്ത് – 4, ഹിമാചല്‍പ്രദേശ് – 2, കര്‍ണാടക – 15, മധ്യപ്രദേശ് – 1,മേഘാലയ – 1, ഒഡിഷ – 1, പുതുച്ചേരി – 1, പഞ്ചാബ് – 4, രാജസ്ഥാന്‍ – 2, സിക്കിം – 3, തമിഴ്‌നാട് – 2, തെലങ്കാന – 1, ഉത്തര്‍പ്രദേശ് – 11
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…