കാഠ്മണ്ഡു: പത്ത് മാസത്തിലധികം നീണ്ട വിവര ശേഖരണത്തിനും പഠനത്തിനും ശേഷം കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിന്റെ ആസ്തി പുറത്തുവന്നു. 9.276 കിലോ സ്വര്‍ണവും 130 കോടി രൂപയുടെ ആസ്തിയുമാണ് ക്ഷേത്രത്തിനുള്ളത്. പണം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്.
അതേസമയം ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍, നോട്ടുകള്‍, മറ്റ് വസ്തുവകകള്‍ എന്നിവയുടെ മൂല്യം ശേഖരിച്ചിട്ടില്ല. ഇവ ക്ഷേത്രത്തിന്റെ പ്രധാന ട്രഷറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഈ ട്രഷറി അടച്ചിട്ടിരിക്കുകയാണ്. നേപ്പാള്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ പഠന പ്രകാരമുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടത്. ഇതാദ്യമായാണ് ഒരു ആരാധനാലയത്തിന്റെ സ്വത്ത് വിവരങ്ങള്‍ അറിയുന്നതിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള റെസ്റ്റ് ഹൗസുകളും എല്ലാം ക്ഷേത്രത്തിന്റെ സ്വന്തം അധികാര പരിധിയിലാണ് വരുന്നത്. ഇവയൊന്നും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതല്ല. നിലവില്‍ 994.14 ഹെക്ടര്‍ ഭൂമിയും മൂന്ന് ഓഫീസുകളും പശുപതി ഏരിയ ഡെവലപ്മെന്റ് ട്രസ്റ്റിന് കീഴിലാണ് വരുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം ഏഷ്യയിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നാണ്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…