India

എ എന്‍ 32 വ്യോമസേന വിമാനം കാണാതാവുന്ന സമയത്ത് എയര്‍ ട്രാഫിക് കണ്‍ട്രോളിലുണ്ടായിരുന്നത് പൈലറ്റിന്റെ ഭാര്യ

ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ കാണാതായ എ എന്‍ 32 വ്യോമസേന വിമാനത്തിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോളിലുണ്ടായിരുന്നത് പൈലറ്റിന്റെ ഭാര്യ. വിമാനം നിയന്ത്രിച്ചിരുന്ന ആശിഷ് തന്‍വാറി(29) ന്റെ ഭാര്യ സന്ധ്യയാണ് വ്യോമസേന വിമാനം കാണാതാകുന്ന സമയത്ത് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ചുമതലയിലുണ്ടായിരുന്നത്. അതേസമയം അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തിരച്ചില്‍ നടത്തുകയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.55നാണ് അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി വിമാനം പറന്നുയര്‍ന്നത്. അതേസമയം എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിമാനവുമായുള്ള ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. ഇതിന് ശേഷം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വിവരമറിയിക്കാന്‍ തങ്ങള്‍ക്ക് സന്ധ്യയുടെ വിളി വന്നുവെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീര്‍ സിംഗ് പറയുന്നു.

വിമാനം എവിടെയെങ്കിലും അടിയന്തിര ലാന്‍ഡിംഗ് നടത്തി കാണുമെന്നും ചൈനയുടെ പ്രദേശത്ത് കടന്നിരിക്കാമെന്നുമായിരുന്നു കരുതിയത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ത്തന്നെയും വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വീര്‍ പറഞ്ഞു. മലകളിലെവിടെയെങ്കിലും ഇടിച്ചുവീണിട്ടുണ്ടെങ്കില്‍ പ്രതീക്ഷകള്‍ക്ക് യാതൊരു വകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതാകുന്ന അവസരത്തില്‍ വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേര്‍ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തിരച്ചില്‍ നടത്തി. ഐ.എസ്.ആര്‍.ഒ ഉപഗ്രഹത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

അതേസമയം മഴ തുടരുന്നത് തിരച്ചില്‍ ദുഷ്‌ക്കരമാക്കുകയാണ്. അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലെ മചുകയിലേക്കുള്ള യാത്രാമധ്യേ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago