Narendra-Modi
റോം: രാജ്യം അടുത്ത വർഷത്തോടെ 500 കോടിയിലധികം ഡോസ് വാക്‌സിൻ നിർമ്മിക്കുമെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകരാഷ്‌ട്രങ്ങളുടെ ഉപയോഗത്തിനായാണ് വാക്‌സിൻ നിർമ്മാണം രാജ്യം ഉയർത്തുന്നത് എന്നും ഇതിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യമെന്നും മോദി പറഞ്ഞു.
ഇതുവരെ 150ൽ അധികം രാജ്യങ്ങൾക്ക് വാക്‌സിൻ എത്തിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഭാരതം ലോകവ്യാപകമായി വാക്‌സിൻ വിതരണം ചെയ്യും. ഭാരതം തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകരാഷ്‌ട്രങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തെ കുറിച്ചും വാക്‌സിൻ സർട്ടിഫിക്കറ്റിനുള്ള അംഗീകാരത്തെ കുറിച്ചും മോദി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
മാത്രമല്ല രാജ്യാന്തര യാത്രകൾ പ്രോത്സാഹിപ്പിക്കണം. ഇതിനായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാൻ ഓരോ രാജ്യവും തയ്യാറാകണം. ഭാവിയിലുണ്ടാകുന്ന എല്ലാ വെല്ലുവിളികളേയും നേരിടാനുള്ള കരുത്താണ് ആദ്യം ആർജ്ജിക്കേണ്ടത്. സഹായം ആവശ്യമായി വന്ന എല്ലാ രാജ്യങ്ങൾക്കും വാക്‌സിനെത്തിക്കാനായതോടെ ഇന്ത്യ ലോകത്തിന്റെ തന്നെ ഫാർമസിയായെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
കോവിഡ് വ്യാപന സമയത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിത്തമാണ് വഹിച്ചത് എന്നും ആഗോള ജനസംഖ്യയുടെ ആറിൽ ഒന്നായി കോവിഡ് വ്യാപനം കുറയ്‌ക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞു ന്നും ഇതിലൂടെ ആഗോള സുരക്ഷ ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…