Atingal murder; the accused in the case of stabbing a nurse in Pattapapal took his own life; he died while the verdict was being delivered
തിരുവനന്തപുരം : നാടിനെ ഞെട്ടിച്ച് പട്ടാപ്പകൽ നഴ്സിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കി.ആറ്റിങ്ങൽ സൂര്യ വധക്കേസ് പ്രതി പിഎസ് ഷൈജുവിനെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊന്ന കേസിൽ വിധി പറയാനിരിക്കെയാണ് മരണം സംഭവിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
2016 ജനുവരിയിൽ 27 ന് ആറ്റിങ്ങലിൽ വച്ച് പാലാംകോണം സ്വദേശി സൂര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഷൈജു. പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു സൂര്യ. കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപം ഓട്ടോ സ്റ്റാന്റിൽ സ്ഥിതി ചെയ്യുന്ന ഇടവഴിയിൽ വച്ചാണ് യുവതിയെ കത്തി കൊണ്ട് കൊലപ്പെടുത്തിയത്.
സംഭവത്തിന് മൂന്ന് മാസം മുൻപാണ് ഷൈജു സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയിരുന്നു. എന്നാൽ യുവതി വിവാഹത്തിന് സമ്മതിക്കാത്തതാണ് കൊലയ്ക്ക് കാരണമെന്നാണ് കേസ്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…