Atiq Ahmed's accomplice Muhammad Nafees was subdued by the Uttar Pradesh police after an encounter; A reward has been announced for those who provide information related to the accused
ലക്നൗ: കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായിരുന്ന ആതിഖ് അഹമ്മദിന്റെ കൂട്ടാളിയെ സാഹസികമായി അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നഫീസിനെയാണ് പ്രയാഗ്‌രാജ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഏറ്റുമുട്ടലിനിടെ വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. നലാഗഞ്ച് പോലീസ് സ്റ്റേഷനിലെ ഔട്ട്പോസ്റ്റിന് സമീപം പോലീസ് പരിശോധനയ്‌ക്കിടെ രണ്ട് പേർ ബാരിക്കേഡ് മറികടന്ന് പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ പോലീസും ഇവർക്ക് നേരെ വെടിയുതിർത്തു. സംഭവത്തെ തുടർന്ന് ഒരാളുടെ കാലിൽ വെടിയേൽക്കുകയും പിടികൂടുകും ചെയ്തു. പരിക്കിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുഹമ്മദ് നഫീസാണെന്ന് തിരിച്ചറിഞ്ഞത്.
ബിഎസ്പി എംൽഎ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ പട്ടാപ്പകൽ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് അറസ്റ്റിലായ നഫീസ്. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. കൊലയ്‌ക്ക് ഉപയോഗിച്ച ഹ്യൂണ്ടായ് ക്രെറ്റ കാർ മുഹമ്മദ് നഫീസിന്റേതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് 50,000 രൂപ പരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…