Kerala

സംസ്ഥാനത്ത് കനത്ത മഴ; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി.

തിരുവനന്തപുരം ന​ഗരത്തിലും പരിസരങ്ങളിലും കഴിഞ്ഞാ ദിവസം മുതൽ തുടരുന്ന മഴയിൽ പല റോഡുകളും വെള്ളത്തിനടിയിലായി. കോസ്മോ പൊളിറ്റൻ ആശുപത്രിയുടെ പാർക്കിങ് ഭാ​ഗത്ത് വെള്ളം കയറി. ശക്തമായ മഴയിൽ അർദ്ധരാത്രിയോടെ വീടുകളിൽ വെള്ളം കയറുവാൻ തുടങ്ങിയതോടെ
നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലെല്ലാം ഫയർ ആൻഡ് റെസ്ക്യൂ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ വെള്ളം കയറി അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന ജോലിയിൽ ആണ് ഫയർ ആൻഡ് റെസ്ക്യൂ.

മുട്ടട, പാറ്റൂർ, പൊങ്ങുംമൂട്, ഉള്ളൂർ, കുന്നുകുഴി, ശ്രീകാര്യം, തേക്കുമൂട്, കാരചിറ, അമ്പലമുക്ക്, പ്ലാമൂട്, മുതലായ ഭാഗങ്ങളിലാണ് കൂടുതൽ വെള്ളം കയറിയത്. ശ്രീകാര്യതും ചെമ്പഴന്തിയിലും മണ്ണിടിച്ചിൽ ഉണ്ടായി.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ കേരളത്തോടുചേർന്ന തമിഴ്‌നാടിന്റെ ഉൾനാടൻ പ്രദേശത്താണ് ചക്രവാതച്ചുഴിയുള്ളത്. ശനിയാഴ്ചയോടെ ആന്തമാൻ സമുദ്രത്തിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. ഇതേതുടർന്ന് വെള്ളിയാഴ്ചവരെ കനത്തമഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ ജില്ലാ കളക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. കെ ഐ പ്രദീപ് കുമാർ ഐഎഫ്എസ് അറിയിച്ചു. മഴ ശക്തമായതോടെ ഇടുക്കി -നെടുങ്കണ്ടം കല്ലാര്‍ ഡാം തുറന്നു.

anaswara baburaj

Recent Posts

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

22 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

1 hour ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

1 hour ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

1 hour ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago